സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 4070 പേര്‍ക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.02.2021) സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 4070 പേര്‍ക്ക്. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര്‍ 167, പാലക്കാട് 129, കാസര്‍കോട് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,241 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,10,30,136 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4089 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3704 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 540, എറണാകുളം 480, കോട്ടയം 405, പത്തനംതിട്ട 351, തൃശൂര്‍ 355, മലപ്പുറം 337, കൊല്ലം 330, ആലപ്പുഴ 288, തിരുവനന്തപുരം 171, കണ്ണൂര്‍ 134, പാലക്കാട് 63, കാസര്‍കോട് 83, ഇടുക്കി 90, വയനാട് 77 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 9, എറണാകുളം, കണ്ണൂര്‍ 5 വീതം, കൊല്ലം 3, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4345 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 370, കൊല്ലം 254, പത്തനംതിട്ട 299, ആലപ്പുഴ 375, കോട്ടയം 212, ഇടുക്കി 153, എറണാകുളം 500, തൃശൂര്‍ 450, പാലക്കാട് 183, മലപ്പുറം 535, കോഴിക്കോട് 652, വയനാട് 122, കണ്ണൂര്‍ 149, കാസര്‍കോട് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,313 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,71,975 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,811 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,37,660 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9151 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 966 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 372 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Aster_MIMS
സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 4070 പേര്‍ക്ക്

Keywords:  4070 Corona Case Confirmed in India Today, Thiruvananthapuram, News, Health, Health and Fitness, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia