കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയില്‍ ഒരു മരണം കൂടി; മരിച്ചത് മുംബൈയില്‍ നിന്നുള്ള 40കാരി; ഇതോടെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 7 ആയി
Mar 29, 2020, 14:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 29.03.2020) കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ നിന്നുള്ള 40കാരിയാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ആറുപേര്‍ നേരത്തെ മരിച്ചിരുന്നു. ഇതില്‍ നാലു പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പെടുന്നു. 61 വയസിനും 85 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഞായറാഴ്ച വരെ മുബൈയിലും മഹാരാഷ്ട്രയിലുമായി 193 കോറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
40കാരിയായ യുവതിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ മരണം സംഭവിച്ചുവെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു നാലു ദിവസമായി യുവതിയെ മാനസിക വിഭ്രാന്തി, നെഞ്ചുവേദന, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ അലട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ചയാണ് യുവതി മരിച്ചത് കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്നാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

Keywords: 40-year-old woman dies of coronavirus in Mumbai; Maharashtra toll rises to seven , Mumbai, News, Maharashtra, Patient, Dead, Dead Body, hospital, Treatment, Health, Health & Fitness, National, Woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.