Cancer | അർബുദം: റിപോർട് ചെയ്യപ്പെട്ടതിൽ 40 ശതമാനം കേസുകളും ഉണ്ടായത്, ഒഴിവാക്കാനാവുമായിരുന്ന കാരണങ്ങൾ കൊണ്ട്!

 
Cancer
Cancer

Representational Image Generated by Meta AI

നാൽപ്പതു ശതമാനത്തോളം രോഗകാരണങ്ങൾ നമുക്കു തന്നെ പരിഹരിക്കാവുന്നത്


ന്യൂഡെൽഹി: (KVARTHA) അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ (American Cancer Society) ഏറ്റവും പുതിയ പഠനം അനുസരിച്ച്, കാൻസറിനു കാരണമാകുന്ന 40 ശതമാനത്തോളം കാരണങ്ങൾ നമുക്കു ശ്രദ്ധിക്കാവുന്നതേയുള്ളൂ. നമ്മുടെ അറിവില്ലായ്മ കൊണ്ടോ, അശ്രദ്ധ കൊണ്ടോ ആണ് മിക്കപ്പോഴും മാരകമായ ഈ അസുഖം പിടിപെടുന്നതെന്ന് ചുരുക്കം.

ജീവിതശൈലി തന്നെയാണ് പ്രധാന പ്രശ്നം. സിഗരറ്റ് വലിക്കൽ, അമിത ഭാരം, മദ്യപാനം, ശാരീരിക നിഷ്‌ക്രിയത്വം, അശാസ്ത്രീയമായ ഭക്ഷണക്രമം, അണുബാധകൾ എന്നിവ സുപ്രധാന അപകട ഘടകങ്ങളാണ്. സിഗരറ്റ് വലിക്കുന്നത്, ഏകദേശം 20% കാൻസർ കേസുകളിലേക്കും, 30% കാൻസർ മൂലമുള്ള മരണങ്ങളിലേക്കും നയിക്കുന്നു.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പുകവലിയുടെ വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും, അമേരിക്കയിൽ സിഗരറ്റ് വലിക്കുന്നതിലൂടെ ഉണ്ടാകുന്ന, ശ്വാസകോശ അർബുദ മരണങ്ങളുടെ എണ്ണം ഭയപ്പെടുത്തുന്നതാണെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റിയിലെ, സീനിയർ സയൻ്റിഫിക് ഡയറക്ടർ ഡോ. ഫർഹാദ് ഇസ്ലാമി പറഞ്ഞു.  

പ്രത്യേകിച്ചും അമിത ശരീരഭാരവുമായി ബന്ധപ്പെട്ട അർബുദ സാധ്യത വർധിച്ചുവരുന്ന സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, ആരോഗ്യകരമായ ശരീരഭാരവും ഭക്ഷണക്രമവും നിലനിർത്താൻ സഹായിക്കുന്ന ഇടപെടലുകൾ ഉണ്ടായാൽ, രാജ്യത്തെ കാൻസർ കേസുകളുടെയും, മരണങ്ങളുടെയും എണ്ണം ഗണ്യമായി കുറയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കണ്ടെത്തലുകൾ, സിഎ എ കാൻസർ ജേർണൽ ഫോർ ക്ലിനിഷ്യൻസ് (CA: A Cancer Journal for Clinicians) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപകട ഘടകങ്ങളിൽ, സിഗരറ്റ്‍ വലി കൂടാതെ, സെക്കൻഡ് ഹാൻഡ് പുക; അധിക ശരീരഭാരം; മദ്യപാനം; ചുവന്നതും സംസ്കരിച്ചതുമായ മാംസത്തിൻ്റെ അമിതമായ ഉപയോഗം; പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ ഉപഭോഗം, നാരുകൾ, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവം, ശാരീരിക നിഷ്ക്രിയത്വം, അൾട്രാവയലറ്റ് (UV) വികിരണം, കൂടാതെ ഹെപ്പറ്റൈറ്റിസ് ബി, സി, തുടങ്ങിയവയും, ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്, ഹ്യൂമൻ പാപ്പിലോമ വൈറസ് എന്നിവയുൾപ്പെടെയുള്ള വിവിധ അണുബാധകളും ഉൾപെടുന്നു.

കാൻസ‌ർ ചികിത്സ, രോഗ തരത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് രോഗകാരണത്തെ തിരിച്ചറിഞ്ഞു കൊണ്ട്, നമുക്കു കഴിയുന്ന രീതിയിൽ, പ്രതിരോധ നടപടികൾ കൈകൊള്ളുന്നതാണ് നല്ലത്. ഒരു മികച്ച അർബുദ രോഗ വിദഗ്ധനുമായി സംസാരിച്ച ശേഷം, രോഗത്തെ തടയുവാനുള്ള നടപടികൾ സ്വീകരിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia