ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com 23.04.2020) ജില്ലയില്‍ നാലുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ഏലപ്പാറ 2, മണിയാറന്‍ കുടി 1, നെടുങ്കണ്ടത്ത് പുഷ്പകണ്ടം 1 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവര്‍. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 14 ആയി.
പുതിയ രോഗികളെല്ലാവരും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
ഏലപ്പാറയില്‍ 62 കാരിയായ അമ്മയ്ക്കും 35 കാരനായ മകനുമാണ് രോഗം ബാധിച്ചത്. മൈസൂറില്‍ നിന്ന് ബൈക്കില്‍ മാര്‍ച്ച് 25ന് എത്തിയ മകന്‍ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. മകനില്‍ നിന്നാകാം അമ്മയ്ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. 65 കാരനായ അച്ഛനും ഭാര്യയും ഒമ്പതു മാസം പ്രായമായ കുട്ടിയുമാണ് വീട്ടിലുള്ളത്. ഇവര്‍ക്ക് രോഗം ബാധിച്ചിട്ടില്ല.
മണിയാറന്‍കുടി സ്വദേശിയായ 35കാരന്‍ പൊള്ളാച്ചിയില്‍ നിന്ന് ദിവസങ്ങള്‍ക്കു മുമ്പ് ലോറിയില്‍ അങ്കമാലിയിലെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ക്വാറന്റൈയിനിലാക്കി.
Keywords: 4 Covid case confirmed in Idukki, Idukki, News, District Collector, Health, Health & Fitness, Patient, Hospital, Treatment, Kerala.

നെടുങ്കണ്ടം പുഷ്പകണ്ടത്ത് 30 കാരിക്ക് ചെന്നൈയില്‍ നിന്നാണ് രോഗം പിടിപെട്ടതെന്ന് സംശയിക്കുന്നു. പഠന ആവശ്യത്തിന് ചെന്നൈയില്‍ പോയിട്ട് മാര്‍ച്ച് 18 ന് വീട്ടിലെത്തിയ ഇവര്‍ ക്വാറന്റൈയിനില്‍ കഴിയുകയായിരുന്നു. നാലു പേരുടെയും ആരോഗ്യനില വളരെ തൃപ്തികരമാണെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു.
Keywords: 4 Covid case confirmed in Idukki, Idukki, News, District Collector, Health, Health & Fitness, Patient, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.