സംസ്ഥാനത്ത് ശനിയാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത് 4പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.04.2020) സംസ്ഥാനത്ത് ശനിയാഴ്ച നാലു പേര്‍ക്ക് കൊവിഡ് -19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കും. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് അസുഖ ബാധിതനായ ആള്‍ വിദേശത്തു നിന്ന് വന്നതാണ്.

കാസര്‍കോട് ജില്ലയില്‍ രണ്ടു പേര്‍ക്ക് ശനിയാഴ്ച പരിശോധനാ ഫലം നെഗറ്റീവായി. ഇതുവരെ 399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 140 പേര്‍ ചികിത്സയിലാണ്. 67,190 പേരാണ് നിരീക്ഷണത്തിലുള്ളത്. 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലുമാണ്.

സംസ്ഥാനത്ത് ശനിയാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത് 4പേര്‍ക്ക്

ശനിയാഴ്ച മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,774 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,763 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

Keywords:  4 corona virus confirmed in Kerala Today, Thiruvananthapuram, News, Health & Fitness, Health, Patient, Kannur, Kasaragod, Kozhikode, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia