14കാരന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ നഗരം അടച്ചിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 17.06.2020) 14കാരന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കണ്ണൂര്‍ നഗരം അടച്ചിട്ടു. മുഴുവന്‍ സ്ഥാപനങ്ങളും കട കമ്പോളങ്ങളും അടച്ചിടാനാണ് ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദേശം.

14 കാരന് കോവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് ഇനിയും വ്യക്തമാകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടി. ഒരാഴ്ചത്തേക്കാണ് കണ്ണൂര്‍ നഗരം അടച്ചിടുന്നത്. ദേശീയപാതയിലൂടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടുകയുള്ളു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെടുന്ന 14കാരനായ ആണ്‍കുട്ടിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

14കാരന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ നഗരം അടച്ചിട്ടു

കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്കാണ് ബുധനാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Keywords:  4 confirmed Corona case in Kannur, Kannur, News, Boy, Auto & Vehicles, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia