കോവിഡ് മൂന്നാം തരംഗം പടിവാതില്‍ക്കല്‍; ആഘോഷങ്ങള്‍ പിന്നെയാകാം; ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായി ഐ എം എ
Jul 12, 2021, 19:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 12.07.2021) കോവിഡ് മൂന്നാം തരംഗം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തരുതെന്ന് കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ക്ക് മുന്നറിയിപ്പു നല്‍കി ഇന്‍ഡ്യന്‍ മെഡികെല്‍ അസോസിയേഷന്‍(ഐഎംഎ). ഈ നിര്‍ണായക ഘട്ടത്തില്‍ ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ അധികാരികളും പൊതുജനങ്ങളും കാണിക്കുന്ന അലംഭാവത്തില്‍ ഐഎംഎ വേദന പങ്കുവച്ചു.
രണ്ടാം തരംഗത്തിന്റെ അതിഭീകര അവസ്ഥയില്‍ നിന്ന് രാജ്യം പുറത്തിവന്നിട്ടേയുള്ളൂവെന്നും ജാഗ്രത കൈവിടരുതെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി. 'ഇതുവരെയുള്ള ഏതൊരു മഹമാരിയുടെയും ചരിത്രവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങളും അനുസരിച്ച് മൂന്നാം തരംഗം എന്നത് അനിവാര്യവും ആസന്നവുമാണ്. എന്നാല്‍ വേദനാജനകമെന്നു പറയട്ടെ, രാജ്യത്തെ സര്‍കാരും ജനങ്ങളും കോവിഡ് മാനദണ്ഡങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാതെ കൂട്ടംകൂടുകയാണ്.
വിനോദയാത്ര, തീര്‍ഥാടനം, മതപരമായ ആഘോഷങ്ങള്‍ എല്ലാം ആവശ്യമുള്ളവയാണ്. എന്നാല്‍ കുറച്ചു മാസങ്ങള്‍ കൂടി കാത്തിരിക്കണം. ഇവയെല്ലാം വീണ്ടും ആരംഭിക്കുന്നതും വാക്‌സിനേഷനില്ലാതെ ജനങ്ങളെ പ്രവേശിപ്പിക്കുന്നതും മൂന്നാം തരംഗത്തിലേക്കുള്ള സൂപെര്‍ സ്‌പ്രെഡാകാന്‍ വേദിയൊരുക്കുകയാണ്.
കോവിഡ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിലുള്ള ചെലവിനേക്കാളും എത്രയോ കുറവാണ് ഇത്തരം കൂട്ടംകൂടലുകള്‍ ഒഴിവാക്കുന്നതിലൂടെയുള്ള സാമ്പത്തിക നഷ്ടം.
സാര്‍വത്രിക വാക്‌സിനേഷനിലൂടെയും കോവിഡിന് അനുയോജ്യമായ പെരുമാറ്റങ്ങള്‍ പിന്തുടരുന്നതിലൂടെയുമേ മൂന്നാം തരംഗത്തിന്റെ ആഘാതം ലഘൂകരിക്കാനാകൂ എന്നാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തെ അനുഭവം നമ്മളെ പഠിപ്പിച്ചത്.' ഐഎംഎ പ്രസ്താവനയില്‍ വ്യക്തമാക്കി. അടുത്ത രണ്ടുമൂന്നു മാസങ്ങള്‍ നിര്‍ണായകമാണെന്നും അതില്‍ അലംഭാവം കാട്ടാതിരിക്കാമെന്നും ഐഎംഎ ഓര്‍മിപ്പിച്ചു.
Keywords: 3rd Wave 'Imminent': Doctors' Body IMA Says Tourism, Pilgrimage Can Wait, News,New Delhi, Health, Health and Fitness, Warning, Patient, Festival, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

