3D OCT first in Kerala | ആരോഗ്യമേഖലയിലെ പ്രധാന ചുവടുവയ്‌പ്; ഏറ്റവും ആധുനികമായ 3ഡി ഒസിടി കേരളത്തിലാദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍
Jul 2, 2022, 20:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ഹൃദയ ചികിത്സയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആന്‍ജിയോ കോ-രജിസ്‌ട്രേഷന്‍ ഉള്‍പെടെയുള്ള 3ഡി ഒ സി ടി കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചു. കോഴിക്കോട് അസി. കമീഷനര്‍ ടി പി രഞ്ജിത് ഉദ്ഘാടനം ചെയ്തു. കൊറോണറി ആന്‍ജിയോപ്ലാസ്റ്റി പോലുള്ള ചികിത്സാ രീതികള്‍ കൂടുതല്‍ ഫലപ്രദമായും വിജയകരമായും നിര്‍വഹിക്കാന്‍ 3ഡി ഒസിടി സഹായകരമാകും. രക്തക്കുഴലുകള്‍ക്കുള്ളിലൂടെ ദൃശ്യങ്ങളാണ് 3ഡി ഒസിടി യിലൂടെ ലഭ്യമാവുക. ഇത് ആന്‍ജിയോഗ്രാമില്‍ ഉള്‍പെടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന പ്രാരംഭ ദശയിലുള്ള കൊഴുപ്പ് അടിഞ്ഞ് അവസ്ഥയെപ്പോലും തിരിച്ചറിയുവാനും മരുന്നുകളുടെ ഉപയോഗത്തിലൂടെ തന്നെ ഭേദമാക്കുവാനും സഹായകരമാകുന്നു.
ഒരു നേര്‍ത്ത കതീറ്ററില്‍ ഘടിപ്പിച്ച അതി സൂക്ഷ്മമായ ക്യാമറ കൊറോണറി ധമനികളിലൂടെ കടത്തിവിട്ടാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. ഇവ ഒസിടി മെഷീനിലൂടെ കടത്തിവിട്ട് വ്യക്തതയോടെ നല്‍കുന്നു. ഈ ചിത്രങ്ങള്‍ക്ക് നിലവിലെ ആന്‍ജിയോഗ്രാം ഇമേജിനേക്കാള്‍ 20 മടങ്ങോളം റെസല്യൂഷന്‍ ലഭിക്കും, മാത്രമല്ല ഇന്‍ട്രാവാസ്‌കുലാര്‍ അല്‍ട്രാസൗന്‍ഡിലെ ദൃശ്യങ്ങളുടേതിനേക്കാള്‍ 10 മടങ്ങ് അധികരിച്ച റെസല്യൂഷനും ഇതില്‍ ലഭിക്കും. ഇത്രയും മികവുള്ള ദൃശ്യങ്ങളാണ് ബ്ലോകുകളിലേക്ക് നയിക്കാനുള്ള സാധ്യതകളെ പ്രാരംഭ ദശയില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.
ശരീരത്തില്‍ മുറിവുകള്‍ സൃഷ്ടിക്കേണ്ടതില്ല എന്നതും അനസ്‌തേഷ്യയുടേയോ സര്‍ജറിയുടേയോ ആവശ്യമില്ലെന്നതും പ്രധാന സവിശേഷതകളാണ്. മാത്രമല്ല ആന്‍ജിയോപ്ലാസ്റ്റിയുടെ കൂടെ തന്ന ഇത് നിര്‍വഹിക്കാനും സാധിക്കും. സങ്കീര്‍ണമായ ബ്ലോകുകളുള്ള രോഗികളില്‍ സ്റ്റന്റിങ്ങിന് മുന്‍പും ശേഷവും ഒ സി ടി യുടെ സഹായത്തോടെ വിശകലനം ചെയ്ത് സ്റ്റന്റിങ്ങിന്റെ ആധികാരികത ഉറപ്പ് വരുത്താനും സാധിക്കും. മാത്രമല്ല സ്റ്റന്റിങ്ങിന് ശേഷം രക്തക്കുഴലുകളിലൂടെയുള്ള ദൃശ്യങ്ങള്‍ വീക്ഷിച്ച് മറ്റ് ബ്ലോകുകളോ സമീപ ഭാവിയില്‍ മറ്റ് ബ്ലോകുകള്‍ക്കുള്ള സാധ്യതകളോ ഇല്ല എന്നും ഉറപ്പ് വരുത്താന്‍ കഴിയുമെന്നതും മേന്മയാണ്. 3ഡി ഒസിടി യില്‍ പ്രത്യേക പരിശീലനം കൈവരിച്ച വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വവും പ്രത്യേകതയാണ്
ആരോഗ്യമന്ത്രാലയത്തിന്റെ കൂടി അഭ്യര്‍ത്ഥന പരിഗണിച്ച് ഒ സി ടി ഉള്‍പെടെയുള്ള കാര്‍ഡിയോളജി സേവനങ്ങളെ മെഡിസെപില്‍ ഉള്‍പെടുത്തുമെന്ന് ആസ്റ്റര്‍ കേരള ആന്‍ഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു. സങ്കീര്‍ണമായതും രണ്ടില്‍ കൂടുതലുള്ളതുമായ ബ്ലോകുകള്‍ ഉണ്ടെങ്കില്‍ ഒ സി ടി യുടെ സഹായത്തോടെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുമ്പോള്‍ അത് ശസ്ത്രക്രിയയ്ക്ക് തുല്യമായതും ഏറ്റവും മികച്ചതുമായ ഫലം നല്‍കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സല്‍ടന്റുമായ ശഫീഖ് മാട്ടുമ്മല്‍ വ്യക്തമാക്കി. ചടങ്ങില്‍ സീനിയര്‍ കണ്‍സല്‍ടന്റുമാരായ ഡോ. അനില്‍ സലീം, ഡോ. സല്‍മാന്‍ സ്വലാഹുദ്ദീന്‍, ഡോ.ബിജോയ്, ഡോ. സുദീപ് കോശി എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kozhikode, Top-Headlines, Health, Treatment, Hospital, Inauguration, Police, Doctor, Aster MIMS, Aster MIMS, Kozhikode, 3D OCT first in Kerala at Aster MIMS, Kozhikode.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.