മലയിടുക്കില്‍ കുടുങ്ങിയിട്ട് 30 മണിക്കൂര്‍ കഴിഞ്ഞു; ഭക്ഷണവും വെള്ളവുമില്ല; ബാബുവിന്റെ ആരോഗ്യനിലയിലും ആശങ്ക

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 08.02.2022) മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെടുന്നതോടെ പ്രാര്‍ഥനയോടെ മലയുടെ അടിവാരത്ത് കാത്തിരിക്കുകയാണ് നാട്ടുകാരും സുഹൃത്തുക്കളും. മലയിടുക്കില്‍ കുടുങ്ങിയിട്ട് 30 മണിക്കൂര്‍ പിന്നിട്ടു. ഇതുവരെ ഭക്ഷണവും വെള്ളവുമില്ല. അതുകൊണ്ടുതന്നെ ബാബുവിന്റെ ആരോഗ്യനിലയിലും ആശങ്കയുണ്ട്.

ബാബുവിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഭയപ്പെടാനില്ലെന്നു കലക്ടര്‍ ഉറപ്പുനല്‍കുമ്പോഴും ഇത്രയും സമയം ജലപാനമില്ലാതെ കഴിച്ചുകൂട്ടിയതിനാല്‍ ബാബു അതീവ ക്ഷീണിതനാകാനുള്ള സാധ്യതയുണ്ട്. ഇനിയും വൈകിയാല്‍ ബാബു ബോധരഹിതനാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ലെന്നു സുരക്ഷാ ദൗത്യത്തിലുള്ളവര്‍ പറയുന്നു. അങ്ങനെ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമാകും.

തിങ്കളാഴ്ച വൈകിട്ടോടെയാണ് മലമ്പുഴ ചെറാട് സ്വദേശി ബാബു (23) സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയതും കാല്‍വഴുതി താഴേക്കു വീണ് മലയിടുക്കില്‍ കുടുങ്ങിയതും. രാത്രിയോടെ പൊലീസും ദുരന്തനിവാരണ സേനയും അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കു പോകാന്‍ സാധിച്ചില്ല. അതോടെ രാത്രി മലമുകളില്‍ തന്നെ സംഘം ക്യാംപ് ചെയ്തു. വന്യമൃഗങ്ങള്‍ വരാതിരിക്കാന്‍ തീപ്പന്തങ്ങളും മറ്റും ഉപയോഗിച്ചാണ് സുരക്ഷയൊരുക്കിയത്. രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു.

റോപ് ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്കു ചെന്നെത്താനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാല്‍ ചെങ്കുത്തായ മലയായതിനാല്‍ റോപ് കെട്ടാനോ താഴേക്ക് ഇറങ്ങാനോ സാധിക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. നേവിയുടെ സഹായത്തോടെ ഹെലികോപ്റ്റര്‍ എത്തിച്ച് എയര്‍ ലിഫ്റ്റ് ചെയ്യാനായിരുന്നു അടുത്ത നീക്കം. 

മലയിടുക്കില്‍ കുടുങ്ങിയിട്ട് 30 മണിക്കൂര്‍ കഴിഞ്ഞു; ഭക്ഷണവും വെള്ളവുമില്ല; ബാബുവിന്റെ ആരോഗ്യനിലയിലും ആശങ്ക

കലക്ടര്‍ ഇടപെട്ട് ഇതിനുവേണ്ട നടപടികള്‍ സ്വീകരിച്ചു. ഉച്ചയോടെ ഹെലികോപ്റ്റര്‍ എത്തി. എന്നാല്‍ ബാബു കുടുങ്ങിക്കിടക്കുന്ന ഇടം കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തതിനാലും മലമുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാത്തതിനാലും നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം ഹെലികോപ്റ്റര്‍ മടങ്ങി.

Keywords:  30 hours and counting: A young trekker stranded on Kerala hill, daunting rescue on, Palakkad, News, Trending, District Collector, Health, Health and Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia