കൊവിഡ്: തമിഴ്നാട്ടില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ മരിച്ചു; പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 28.03.2020) തമിഴ്നാട്ടില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ മരിച്ചു. എന്നാല്‍ കൊവിഡ് ബാധിച്ചാണോ മൂവരുടേയും മരണം എന്നത് വ്യക്തമായിട്ടില്ലെന്നും പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 66 കാരന് കിഡ്നി സംബന്ധമായ അസുഖം ഉണ്ടായിരുന്നു. 24 കാരനായ യുവാവിന് ന്യൂമോണിയ ബാധയും, മരിച്ച മൂന്നാമത്തെ ആള്‍ക്ക് വെറും രണ്ട് വയസ് മാത്രമാണ് പ്രായം.

കൊവിഡ്: തമിഴ്നാട്ടില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ മരിച്ചു; പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം

തമിഴ്നാട്ടില്‍ ഇതുവരെ 42 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച സംസ്ഥാനത്ത് രണ്ടു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് തിരിച്ചെത്തിയ കുംഭകോണം സ്വദേശിയായ 42 കാരനും, യുകെയില്‍ നിന്ന് തിരിച്ചെത്തിയ കട് പാടി സ്വദേശിയായ 49 കാരനുമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇരുവരും മിഡില്‍ ഈസ്റ്റ് വഴിയാണ് തമിഴ്നാട്ടിലെത്തിയത്.

Keywords:  3 Patients Admitted to Coronavirus Isolation Ward in Tamil Nadu Die, Results Awaited, chennai, News, Trending, Dead, hospital, Treatment, Health, Health & Fitness, Patient, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia