ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് 3 കുട്ടികള്‍ മരിച്ചു; മരുന്ന് കുറിച്ച് നല്‍കിയ 3 ഡോക്ടര്‍മാരുടെ സേവനം റദ്ദാക്കാനും അന്വേഷണം നടത്താനും ഉത്തരവിട്ട് ഡെല്‍ഹി സര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 21.12.2021) ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് മൂന്നു കുട്ടികള്‍ മരിച്ചു. കുട്ടികള്‍ക്ക് ഈ മരുന്ന് കുറിച്ച് നല്‍കിയ മൂന്നു ഡോക്ടര്‍മാരുടെ സേവനം റദ്ദാക്കാനും അന്വേഷണം നടത്താനും ഉത്തരവിട്ട് ഡെല്‍ഹി സര്‍കാര്‍. ഡെല്‍ഹി മൊഹല ക്ലിനികിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമയ്ക്കുള്ള സിറപ് കഴിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ആരോപണം.

ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് 3 കുട്ടികള്‍ മരിച്ചു; മരുന്ന് കുറിച്ച് നല്‍കിയ 3 ഡോക്ടര്‍മാരുടെ സേവനം റദ്ദാക്കാനും അന്വേഷണം നടത്താനും ഉത്തരവിട്ട് ഡെല്‍ഹി സര്‍കാര്‍

കലാവതി സരന്‍ ആശുപത്രിയില്‍ വെച്ച് ചികിത്സയ്ക്കിടെയാണ് കുട്ടികള്‍ മരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപോര്‍ടു സമര്‍പിക്കാന്‍ ഡെല്‍ഹി മെഡികല്‍ കൗണ്‍സിലിനോടു നിര്‍ദേശിച്ചതായി ഡെല്‍ഹി ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രാജിവെക്കണമെന്നും കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍കാരിന്റെ കീഴിലുള്ള കലാവതി സരന്‍ കുട്ടികളുടെ ആശുപത്രിയില്‍ ഡെക്‌സ്‌ട്രോമെതോര്‍ഫാന്‍ എന്ന മരുന്നു കഴിച്ചുള്ള വിഷബാധയേറ്റ് 16 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. ജൂണ്‍ 29നും നവംബര്‍ 21 നുമിടയിലാണ് ഒരുവയസിനും ആറ് വയസിനും ഇടയിലുള്ള ഇത്രയും കുട്ടികള്‍ ചികിത്സ തേടിയത്.

'മിക്ക കുട്ടികള്‍ക്കും ശ്വാസ തടസമാണ് നേരിട്ടതെന്നും മരിച്ച മൂന്ന് കുട്ടികളേയും മോശം അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്' എന്നും കലാവതി സരന്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു.

ജൂലായ് മാസത്തില്‍ തന്നെ ആശുപത്രി അധികൃതര്‍ ഇത് സംബന്ധിച്ച് ഡെല്‍ഹി സര്‍കാരിനേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തേയും അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഒക്ടബോറില്‍ അന്വേഷണം ആരംഭിച്ചതായും ഡോക്ടര്‍ പറഞ്ഞു.

ചുമ ശമനത്തിനായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു മരുന്നാണ് ഡെക്‌സ്‌ട്രോമെതോര്‍ഫാന്‍. അതേ സമയം തന്നെ അനാവശ്യ ഉപയോഗത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ് ഈ മരുന്ന് എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മരുന്നിന്റെ ഉയര്‍ന്ന അളവിലുള്ള ഉപഭോഗം കുട്ടികളില്‍ ഉറക്കമില്ലായ്മയ്ക്കിടയാക്കും. തലകറക്കം, ഓക്കാനം, അസ്വസ്ഥത, ശ്വസന പ്രശ്നങ്ങള്‍ വയറിളക്കം മുതലായവയ്ക്കും കാരണമാകും.

ഡിസംബര്‍ ഏഴിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഹെല്‍ത് സെര്‍വീസിലെ ഡോക്ടര്‍ സുനില്‍കുമാര്‍, മൊഹല ക്ലിനികിലെ ഡോക്ടര്‍മാരെ നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡെക്‌സ്‌ട്രോമെതോര്‍ഫാന്‍ കുറിച്ച് നല്‍കുന്നതില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ട് ഡെല്‍ഹി സര്‍കാരിന് കത്തയച്ചിരുന്നു. പൊതു താത്പര്യം കണക്കിലെടുത്ത് ഒമേഗ ഫാര്‍മ നിര്‍മിക്കുന്ന ഈ മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിക്കാനും ഡോ.സുനില്‍കുമാര്‍ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Keywords:  3 Children Die After Consuming Cough Syrup Prescribed By Delhi Clinic, New Delhi, News, Health, Health and Fitness, Dead, Children, Hospital, Treatment, Allegation, National.
 




Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia