പ്രസവം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കല്‍: ജീവനക്കാര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പൂര്‍: (www.kvartha.com 06.06.2014) രാജസ്ഥാന്‍ സവായ്മധോപുര്‍ ജില്ലയിലെ കുന്ദേരഗ്രാമ ആരോഗ്യകേന്ദ്രത്തില്‍ പ്രസവരംഗം അനധികൃതമായി വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് ജീവനക്കാര്‍ അറസ്റ്റില്‍. രണ്ട് ആശുപത്രിജീവനക്കാരും ആംബുലന്‍സ് ഡ്രൈവറുമാണ് അറസ്റ്റിലായത്.

ആശുപത്രിയിലെ  പുരുഷ നഴ്‌സായ പ്രേംചന്ദ് മീണ, എന്‍.ആര്‍.എച്ച്.എം. ജീവനക്കാരന്‍ പ്രേംചന്ദ് ഗുപ്ത, ആംബുലന്‍സ് ഡ്രൈവര്‍ തരുണ്‍ജയിന്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് മൂന്നുപേരെയും ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി മേധാവി ഡോ. രാകേഷ് ശര്‍മ പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യം നടന്ന പ്രസവമാണ്  ഇവര്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. സംഭവം കഴിഞ്ഞദിവസമാണ് യുവതിയുടെ വീട്ടുകാര്‍ അറിയുന്നത്. ഇതേതുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആരോഗ്യകേന്ദ്രം പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു.

പ്രസവം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കല്‍: ജീവനക്കാര്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  3 arrested for shooting and circulating delivery video, Rajastan, Hospital, Suspension, Police, Complaint, Health, Woman., National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia