രണ്ടാം തരംഗം അവസാനിച്ചിട്ടില്ല, ജനങ്ങള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം; വിനോദ സഞ്ചാര മേഖലകളില്‍ ശ്രദ്ധവേണം; 8 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശം
Jul 10, 2021, 22:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 10.07.2021) കോവിഡ് 19 രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ജനങ്ങള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര സര്‍കാരിന്റെ മുന്നറിയിപ്പ്. വിനോദ സഞ്ചാര മേഖലകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രടെറി അജയ് ഭല്ലയുടെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ എട്ട് സംസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനാണ് ആഭ്യന്തര സെക്രടെറിയുടെ അധ്യക്ഷതയില്‍ ഡെല്‍ഹിയില്‍ യോഗം ചേര്‍ന്നത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിലയിലാണുള്ളതെന്ന് യോഗം വിലയിരുത്തി. രാജ്യത്ത് പൊതുവില്‍ ടിപിആര്‍ കുറയുന്നുണ്ട്. എന്നാല്‍ കേരളം, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ടിപിആര്‍ 10ന് മുകളിലാണെന്നത് ആശങ്കയ്ക്ക് ഇടനല്‍കുന്നതാണെന്ന് അദ്ദേഹം വിലയിരുത്തി.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടുതലായുള്ള സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശം നല്‍കി. മാസ്‌ക്, സാമൂഹ്യ അകലം തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടുമാത്രമേ വിനോദ സഞ്ചാരികളെ അനുവദിക്കാവൂ. വിനോദഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക കരുതല്‍ എടുക്കണമെന്നും യോഗം നിര്‍ദേശിച്ചു.
കേരളം, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് 19 സാഹചര്യവും വാക്സിനേഷന്‍ സംബന്ധിച്ച സ്ഥിതിയും യോഗത്തില്‍ വിലയിരുത്തി. നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍, ചീഫ് സെക്രടെറിമാര്‍, ഡിജിപിമാര്‍, പ്രിന്‍സിപല്‍ സെക്രടെറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Keywords: 2nd wave not yet over, Home Secretary cautions 8 states, New Delhi, News, Health, Health and Fitness, Meeting, Warning, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

