വന്ധ്യംകരണം നടത്തിയ സ്ത്രീകൾ വീണ്ടും ഗർഭിണിയായി; നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യവകുപ്പ്
Oct 5, 2017, 10:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഷാജഹാൻപൂർ (യു പി): (www.kvartha.com 05.10.2017) വന്ധ്യംകരണം നടത്തിയ സ്ത്രീകൾ വീണ്ടും ഗർഭിണിയായി. ഉത്തർ പ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ കുടുംബാസൂത്രണത്തിന്റെ ഭാഗമായി നടത്തിയ കൂട്ട വന്ധ്യംകരണത്തിലാണ് 29 സ്ത്രീകൾ വീണ്ടും ഗർഭിണിയായത്. സംഭവത്തെ കുറിച്ച് മെഡിക്കൽ ഓഫീസർ (സി എം ഒ ) അന്വേഷണം പ്രഖ്യാപിച്ചു. യുവതികൾക്ക് 30,000 രൂപ വീതം നൽകുമെന്നും അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ കുടുംബാസൂത്രണത്തിന്റെ ഭാഗമായി 650 സ്ത്രീകൾക്കാണ് വന്ധ്യംകരണം നടത്തിയത്. അതേസമയം 'ശസ്ത്രക്രിയ കഴിഞ്ഞാലും ചില കേസുകളിൽ വീണ്ടുംഗർഭിണിയാകാമെന്ന് സി എം ഒ ഡോക്ടർ ആർ പി റാവത് പറഞ്ഞു. ഫാലോപിയൻ ട്യൂബിൽ കയറ്റി വെച്ചിരിക്കുന്ന റിംഗ് വഴുതി പോകുന്നതാണ് ഇതിന് കാരണം. നേരത്തെ വിജയകരമായി വന്ധ്യംകരണം നടത്തിയിട്ടുള്ള ഡോക്ടർമാരുടെ പട്ടിക തയ്യാറാക്കുകയാണ്. ഇനി അവർ മാത്രമായിരിക്കും ഭാവിയിൽ ശസ്ത്രക്രിയ നടത്തുക' അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് ഒഡീഷ സർക്കാർ 2015 ൽ നടത്തിയ വന്ധ്യംകരണത്തിൽ 354 സ്ത്രീകൾ വീണ്ടും ഗർഭിണിയായതിനെ തുടർന്ന് സർക്കാർ ഒരു കോടി ആറ് ലക്ഷം രൂപ നഷ്ട പരിഹാരം നൽകിയിരുന്നു.
Summary: Twenty-nine women in Shahjahanpur district who were sterilized under the national family planning programme have become pregnant again, triggering howls of protest from them

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.