കണ്ണൂരില്‍ കോവിഡ് മരണം 29; ആശങ്കയോടെ ആരോഗ്യപ്രവര്‍ത്തകര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com 26.08.2020) കണ്ണൂരിനെ ഞെട്ടിച്ച് കോവിഡ് മരണങ്ങള്‍. രോഗം പിടിമുറുക്കുകയും മരണസംഖ്യ കൂടുകയും ചെയ്യുന്നത് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ കോവിഡ് മരണ സംഖ്യ കുത്തനെ കൂടുന്നത് ആരോഗ്യവകുപ്പു പഠനവിധേയമാക്കിയിട്ടുണ്ട്. 
Aster mims 04/11/2022

കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും കോവിഡ് രോഗികളായ വൃദ്ധരും കുഞ്ഞുങ്ങളും ഗര്‍ഭിണികളും അടക്കമുള്ളവര്‍ കോവിഡില്‍ നിന്നും  അത്ഭുതകരമായി രക്ഷപ്പെടുന്നുണ്ടെങ്കിലും ഇവിടെ ചികിത്സ തേടുന്നവരില്‍ മരണസംഖ്യ കൂടിവരികയാണ്. 

കണ്ണൂരില്‍ കോവിഡ് മരണം 29; ആശങ്കയോടെ ആരോഗ്യപ്രവര്‍ത്തകര്‍

ഇതിനിടെ ബുധനാഴ്ച രാവിലെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വീണ്ടുമൊരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ അനന്തനാ(64)ണ്് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്  ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനന്തന്‍ മരണമടഞ്ഞത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. 

കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശിയായ അനന്തന്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹിന്റെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം ലഭിക്കാനുണ്ടെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്  ഡോ.കുര്യാക്കോസ് അറിയിച്ചു.

കഴിഞ്ഞ ദിവസം യുവാക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കണ്ണൂരില്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. അനന്തന്റെ മരണത്തോടെ അതു 29 ആയി ഉയര്‍ന്നിട്ടുണ്ട്. പാനൂര്‍, പായം, കക്കാട് സ്വദേശികളാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. പാനൂര്‍ കുറ്റ്യേരി കല്ലില്‍ പരേതനായ മമ്മുവിന്റെ മകന്‍ മുഹമ്മദ് സാഹിര്‍(45) പായം പഞ്ചായത്ത് അളപ്ര വാര്‍ഡിലെ കുന്നുംപുറത്ത് അന്നമ്മ(90) കക്കാട് ഇടച്ചേരി ജമീലാസില്‍ പി എ അഷിഖ്(40) എന്നിവരാണ് കോവിഡ് ബാധിച്ചു മരിച്ചത്.

Keywords:  29 dies due to covid in Kannur, Kannur, News, Health, Health and Fitness, Covid-19, Dead, Hospital, Treatment, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia