സംസ്ഥാനത്ത് തിങ്കളാഴ്ച 28പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ മാത്രം 19 കേസുകള്‍; കേരളത്തില്‍ ലോക്ഡൗണ്‍; അതിര്‍ത്തികള്‍ അടച്ചിടും, പൊതുഗതാഗതമില്ലെന്നും മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 23.03.2020) സംസ്ഥാനത്ത് തിങ്കളാഴ്ച 28പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ മാത്രം 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണമായി ലോക്ഡൗണ്‍ (അടച്ചിടല്‍) ആയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവര്‍ 95 ആയി. നേരത്തെ നാലു പേര്‍ രോഗവിമുക്തരായി.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്;

കാസര്‍കോട് -19, എറണാകുളം-2, കണ്ണൂര്‍- 5, പത്തനംതിട്ട -1, തൃശൂര്‍- 1, കോഴിക്കോട്-1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതില്‍ 25 പേര്‍ ദുബൈയില്‍ നിന്ന് വന്നവരാണ്. അസാധാരണമായ സാഹര്യത്തിലേക്ക് സംസ്ഥാനം പോകുകയാണ്. മാര്‍ച്ച് 31വരെ കേരളമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

 സംസ്ഥാനത്ത് തിങ്കളാഴ്ച 28പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ മാത്രം 19 കേസുകള്‍; കേരളത്തില്‍ ലോക്ഡൗണ്‍; അതിര്‍ത്തികള്‍ അടച്ചിടും, പൊതുഗതാഗതമില്ലെന്നും മുഖ്യമന്ത്രി

തുടര്‍ന്ന് എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കും. അവശ്യസാധനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പാക്കും. സംസ്ഥാന അതിര്‍ത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. റസ്റ്റോറന്റുകള്‍ അടയ്ക്കുമെങ്കിലും ഹോം ഡെലിവറി സംവിധാനങ്ങള്‍ ഉണ്ടാകും. പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Keywords:  28 new COVID cases in Kerala, lock dowd declared, Thiruvananthapuram, News, Trending, Chief Minister, Pinarayi vijayan, Press meet, Health, Health & Fitness, Treatment, Vehicles, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia