കൊവിഡ് ഹോട്ട്‌സ്‌പോട്ടായി ഡെല്‍ഹിയിലെ കാന്‍സര്‍ ആശുപത്രി; തിങ്കളാഴ്ച മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇതോടെ വൈറസ് സ്ഥിരീകരിച്ചത് 28പേര്‍ക്ക്
Apr 13, 2020, 13:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 13.04.2020) കൊവിഡ് ഹോട്ട്‌സ്‌പോട്ടായി ഡെല്‍ഹിയിലെ കാന്‍സര്‍ ആശുപത്രി. തിങ്കളാഴ്ച മൂന്ന് പേര്‍ക്ക് കൂടി ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഒരു കാന്‍സര്‍ രോഗിക്കും അറ്റന്‍ഡര്‍ക്കും സെക്യൂരിറ്റിക്കുമാണ് പുതുതായി വൈറസ് പിടിപെട്ടത്. ഇതോടെ ആശുപത്രിയില്‍ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു.
ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയ സഹോദരനില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധിച്ചിരുന്നത്. ഇതിന് പിന്നാലെ ആശുപത്രിയില്‍ ഡോക്ടറുമായി ഇടപഴകിയ മറ്റ് മൂന്ന് ഡോക്ടര്‍മാര്‍ക്കും കൂടി വൈറസ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള നാല് കാന്‍സര്‍ രോഗികള്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നിന് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടിയിരുന്നു. കൊവിഡ് പരിശോധനയ്ക്ക് ശേഷം ആശുപത്രിയിലെ നിരവധി കാന്‍സര്‍ രോഗികളെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നിലവില്‍ 1154 പേര്‍ക്കാണ് ഡെല്‍ഹിയില്‍ വൈറസ് സ്ഥിരീകരിച്ചത്. 24 പേര്‍ മരണപ്പെട്ടു.
Keywords: 28 COVID-19 Cases From Delhi Cancer Hospital, New Delhi, News, Cancer, hospital, Treatment, Health, Health & Fitness, Doctor, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.