പൊതുജനാരോഗ്യ മേഖലയ്ക്ക് 2629.39 കോടി, തിരുവനന്തപുരം ആര് സി സിയെ സംസ്ഥാന കാന്‍സര്‍ സെന്ററാക്കി ഉയര്‍ത്തും
Mar 11, 2022, 13:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.03.2022) രണ്ടാം പിണറായി സര്‍കാരിന്റെ ബജറ്റില്‍ പൊതുജനാരോഗ്യ മേഖലയ്ക്ക് 2629.39 കോടി, പൊതുജനാരോഗ്യ രംഗത്തിന് 2629. 33 കോടിയും വകയിരുത്തി. തിരുവനന്തപുരം ആര് സി സിയെ സംസ്ഥാന കാന്‍സര്‍ സെന്ററാക്കി ഉയര്‍ത്തും. കാന്‍സര്‍ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് നടപടി കൈകൊള്ളുമെന്നും ധനമന്ത്രി.
കൊച്ചി ആര് സി സി അപക്സ് കാന്‍സര്‍ സെന്റര്‍ ആയി ഉയര്‍ത്തും. ഇതിനായി 14.5 കോടി വകയിരുത്തും. കാരുണ്യ പദ്ധതിക്ക് 500 കോടി ,ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ ഹെല്‍ത് മിഷന് നടപ്പിലാക്കും ,തോന്നക്കല്‍ വൈറോളജി കേന്ദ്രത്തിന് 50 കോടി, 1871.82 കോടി ലൈഫ് മിഷന് വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
1,06000 വ്യക്തി ഗത വീടുകള്‍ നല്‍കും. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 100 കോടി, ലൈഫ് മിഷന് 1871.82 കോടി വിഹിതം. റീ ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് 1600 കോടി. പത്ത് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് 507 കോടി. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ബ്രേക് ത്രൂ പദ്ധതിക്ക് 10 കോടി.
7.4 കോടി രൂപ മാധ്യമ അകാദമിക്ക്, തൊഴിലുറപ്പ് പദ്ധതി 125 കോടി, തൊഴില്‍, തൊഴിലാളി ക്ഷേമം 482.16 കോടി രൂപ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 125 കോടി, പ്ലാന്റേഷന് മേഖലയിലെ ലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം 10 കോടി വകയിരുത്തി.
Keywords: 2629.39 crore for the public health sector, Thiruvananthapuram, News, Health, Health and Fitness, Budget meet, Kerala-Budget, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

