സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 10പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.05.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേര്‍ വിദേശത്തുനിന്നും എത്തിയവര്‍. കാസര്‍കോട് 10പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

പോസിറ്റീവ് ആയതില്‍ 14 പേര്‍ പുറത്തുനിന്ന് വന്നവരാണ്. ഇതില്‍ ഏഴ് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 10പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ മൂന്നു പേര്‍ക്കും കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. മൂന്നു പേര്‍ക്ക് നെഗറ്റീവായി. കൊല്ലം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്.

വ്യാഴാഴ്ച രോഗം ബാധിച്ചവരില്‍ കാസര്‍കോടുകാരായ രണ്ട് ആരോഗ്യപ്രവര്‍ത്തകരും വയനാട്ടിലെ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.

Keywords:  26 confirmed Corona Virus in Kerala, Thiruvananthapuram, News, Health, Health Minister, Hospital, Treatment, Pinarayi vijayan, Press meet, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia