Healthcare | 2.50 ലക്ഷം യുഎസ് ഡോളർ സമ്മാനത്തുക; ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന്റെ നോമിനേഷൻ തീയതി മാർച്ച് 9 വരെ നീട്ടി

 
Aster Guardians Global Nursing Award recognizes exceptional nurses worldwide
Aster Guardians Global Nursing Award recognizes exceptional nurses worldwide

Photo: Arranged

● കഴിഞ്ഞ വർഷത്തെ അപേക്ഷകളുടെ എണ്ണത്തെ ഈ വർഷം മറികടന്നു.
● 200-ലധികം രാജ്യങ്ങളിൽ നിന്നായി 100,000-ത്തിലധികം രജിസ്ട്രേഷനുകൾ ലഭിച്ചു.
● 2024-ൽ ഇന്ത്യയിലെ ബെംഗളൂരുവിലാണ് അവാർഡ് ദാന ചടങ്ങു നടന്നത്.

കൊച്ചി: (KVARTHA) ആഗോള നഴ്സിംഗ് സമൂഹത്തിന്റെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ആദരവർപ്പിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നൽകുന്ന 250,000 യുഎസ് ഡോളർ സമ്മാനത്തുകയുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് 2025-ന് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് ഒമ്പത് വരെ നീട്ടി. 200-ലധികം രാജ്യങ്ങളിൽ നിന്നുമായി 100,000-ത്തിലധികം രജിസ്ട്രേഷനുകളോടെ അഭൂതപൂർവമായ ആഗോള പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടിയിരിക്കുന്നത്. 

ഇത് കഴിഞ്ഞ വർഷത്തെ എഡിഷനിൽ ലഭിച്ച അപേക്ഷകളുടെ എണ്ണത്തെ മറികടക്കുന്നതാണ്. ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് അവരുടെ നാമനിർദ്ദേശങ്ങൾ https://www(dot)asterguardians(dot)com വഴി സമർപ്പിക്കാവുന്നതാണ്. 2022-ൽ ആരംഭിച്ച ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന്റെ നാലാമത്തെ എഡിഷനാണ് ഈ വർഷം നടക്കുന്നത്. 

Aster Guardians Global Nursing Award recognizes exceptional nurses worldwide

ദുബൈയിലും, ലണ്ടനിലും സംഘടിപ്പിച്ച ആദ്യ രണ്ട് വിജയകരമായ എഡിഷന് ശേഷമുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന്റെ മൂന്നാം പതിപ്പ് 2024-ൽ ഇന്ത്യയിലെ ബെംഗളൂരുവിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഫിലിപ്പീൻസിൽ നിന്നുള്ള നഴ്സ് മരിയയാണ് ഈ എഡിഷനിൽ ജേതാവായത്. അവാർഡ് നേട്ടത്തിനൊപ്പം ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് മരിയ ജുവാൻ #BeOneMovement ഉദ്യമത്തിന്റെ ലോഞ്ചിംഗ് നിർവഹിച്ചു. ജീവൻരക്ഷാ പരിശീലന പരിപാടിയും, പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടുന്നതാണ് ഈ ഉദ്യമം.

ആരോഗ്യപരിചരണ സംവിധാനത്തിന്റെ നട്ടെല്ലാണ് നഴ്സിംഗ് സമൂഹം, രോഗികൾക്ക് മികച്ച ഫലങ്ങൾ സൃഷ്ടിക്കുന്ന പരിചരണവും കരുതലും നൽകുന്ന അവരുടെ സേവനം അതുല്യമാണെന്നും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. നഴ്സുമാരുടെ സമർപ്പണം ആരോഗ്യപരിചണ രംഗത്തിന്റെ അടിസ്ഥാന ഘടകമായി പ്രവർത്തിക്കുന്നു. ഈ നിശബ്ദരായ സേവകർ, ആരോഗ്യപരിചരണ സംവിധാനത്തിന് നൽകുന്ന നിർണായക സംഭാവനകൾ തിരിച്ചറിയാനും ആദരിക്കാനുമുള്ള വേദിയാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

'ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് നേട്ടം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച അനുഭവമായിരുന്നുവെന്ന്, ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് 2024 ജേതാവായ മരിയാ വിക്ടോറിയ ജുവാൻ പറഞ്ഞു. #BeOneMovement ആരംഭിക്കാൻ എന്നെ പ്രാപ്തയാക്കിയത് ഈ നേട്ടമാണ്. ബരാങ്കേ ലൈഫ് സ്റ്റൈൽ പ്രോഗ്രാം, നഴ്സിംഗ് ദ എൻവിറോൺമെന്റ് പോലുള്ള ഉദ്യമങ്ങളും വഴി, വിവിധ സമൂഹങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും പരിപോഷിപ്പിക്കാൻ സാധിക്കുന്നു. നഴ്സുമാർ വെറും ആരോഗ്യ പരിചാരകരല്ല, സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ പ്രാപ്തിയുള്ളവരാണ്, ഈ പുരസ്കാര വേദി ആഗോള തലത്തിൽ നഴ്സുമാരുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായും മരിയാ ജുവാൻ വ്യക്തമാക്കി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

 

The Aster Guardians Global Nursing Award has extended the nomination deadline to March 9 with a 250,000 USD prize, encouraging nurses worldwide to participate.

#AsterGuardians #NursingAwards #GlobalNurses #HealthcareExcellence #NursingHeroes #BeOneMovement

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia