ഒഡീഷയില്‍ 25 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഭുവനേശ്വര്‍: (www.kvartha.com 28.11.2021) സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്. മയൂര്‍ഭഞ്ച് ജില്ലയിലെ ചമക്പൂരിലെ ഗവണ്‍മെന്റ് (എസ്എസ്ഡി) ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആര്‍ എ ടി പരിശോധനയില്‍ 25 കുട്ടികള്‍ പോസിറ്റീവായെന്ന് മയൂര്‍ഭഞ്ജിലെ ചീഫ് ജില്ലാ മെഡികല്‍ ഓഫീസെര്‍ ഡോ രൂപവനു മിശ്ര പറഞ്ഞു. 
Aster mims 04/11/2022

ഒഡീഷയില്‍ 25 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്


രോഗ ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്‌കൂള്‍ പരിസരം അണുവിമുക്തമാക്കി, സ്ഥിതി നിയന്ത്രണവിധേയമാണ്, ഞങ്ങളുടെ മെഡികല്‍ സംഘം നിരീക്ഷണം തുടരുകയാണ്' മിശ്ര കൂട്ടിച്ചേര്‍ത്തു.

Keywords:  News, National, India, Bhuvaneswar, Odisha, COVID-19, Trending, Students, School, Health, 25 Students Of Government Girls' School In Odisha Test Positive
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia