കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ ബാധ; തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യമാണ് കാരണമെന്ന് ഡോക്ടര്‍മാര്‍
Mar 30, 2020, 16:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 30.03.2020) മഹാരാഷ്ട്രയില്‍ കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായത് തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യം കാരണമെന്ന് അധികൃതര്‍. സാംഗ്‌ലിയിലാണ് ഒരു ഇരുപത്തഞ്ച് പേര്‍ക്ക് കൊറോണാ വൈറസ് ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരിൽ രണ്ടു വയസുകാരിയും ഉൾപ്പെടുന്നു. 47 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിലാണ് 25 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുടുംബത്തിലെ 25 പേർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്ങിപ്പാര്‍ക്കുന്നവരായതിനാല്‍ ആണ് രോഗബാധ വേഗത്തില്‍ പകരാനിടയായതെന്ന് അധികൃതര്‍ അറിയിച്ചു. പരസ്പരം ഇടപെടുന്ന സാഹചര്യം കൂടുതലായതിനാലാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗം പിടിപെട്ടതെന്ന് ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. സിഎസ് സലൂംഖെ പറഞ്ഞു.
കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് രോഗം പിടിപെട്ടിട്ടുള്ളതെന്നും പുറത്തുള്ളവര്‍ക്ക് ഇവരില്‍നിന്ന് പകര്‍ന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സൗദിയില്‍നിന്ന് മടങ്ങിയെത്തിയ നാല് കുടുംബാംഗങ്ങള്‍ക്കാണ് മാര്‍ച്ച് 23ന് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ കുടുംബത്തിലെ രണ്ട് വയസുകാരനുള്‍പ്പെടെ 21 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. അടുത്തടുത്ത, ഇടുങ്ങിയ വീടുകളില്‍ തിങ്ങിപ്പാര്‍ക്കുന്ന വലിയ കുടുംബത്തിലെ അംഗങ്ങളായതിനാലാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്നും ജില്ലയില്‍ മറ്റൊരു തരത്തിലും വൈറസിന്റെ സാമൂഹികവ്യാപനമില്ലെന്നും ഇസ്ലാംപുര്‍ ജില്ലാ കളക്ടര്‍ അഭിജിത് ചൗധരി അറിയിച്ചു.
കുടുംബത്തിന് പുറത്തുള്ളവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ഇവരുടെ താമസസ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗവ്യാപനം ഉണ്ടാകാവുന്ന മേഖലയായി കണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും കളക്ടര്‍ അറിയിച്ചു.
Summary: 25 of Maharashtra Family with COVID-19 lived in congested setup: Report

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.