മാര്‍ച്ച് 24- ലോക ക്ഷയരോഗദിനം; ഇന്ത്യയില്‍ ഓരോ മൂന്ന് മിനിട്ടിലും മരിക്കുന്നത് രണ്ട് പേര്‍ വീതം
Mar 24, 2018, 11:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടക്കല്‍: (www.kvartha.com 24.03.2018) ക്ഷയരോഗമെന്ന ആഗോളവിപത്ത് ഇപ്പോഴും ലക്ഷക്കണക്കിന് ആളുകളെ വര്‍ഷംതോറും കൊന്നൊടുക്കുകയാണ്. ഇന്ത്യയില്‍ ഓരോ മൂന്ന് മിനിട്ടിലും രണ്ട് പേര്‍ വീതമാണ് മരിക്കുന്നത്. ഓരോ വര്‍ഷവും 18 ലക്ഷം രോഗികള്‍ ഇന്ത്യയില്‍ പുതുതായി ഉണ്ടാകുന്നു എന്നതാണ് കണക്ക്. ഇന്ത്യയില്‍ അഞ്ചില്‍ രണ്ടു പേര്‍ക്കും ക്ഷയരോഗത്തിന്റെ അണുബാധയുണ്ടായിട്ടുണ്ട്.
ഇവരില്‍ 10 ശതമാനം പേര്‍ക്കെങ്കിലും ഭാവിയില്‍ അത് ക്ഷയരോഗമായിതീരാം. ഇതൊക്കെ തടയാന്‍ ഒറ്റ മാര്‍ഗമേ നിലവിലുള്ളൂ. രോഗം ഉള്ളവരെ കണ്ടെത്തി ചികിത്സിക്കുക ഇല്ലെങ്കില്‍ അവര്‍ മറ്റുള്ളവരിലേക്ക് പകര്‍ത്തും. 1882 മാര്‍ച്ച് 24 ന് ജര്‍മന്‍ ശാസ്ത്രഞ്ജന്‍ റോബര്‍ട്ട് കോച്ച് ആണ് ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തി വെളിപ്പെടുത്തിയത.
ചരിത്രപ്രസിദ്ധമായ ഈ പ്രഖ്യപനത്തിന്റെ ഓര്‍മയ്ക്കാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 24 ന് ലോക ക്ഷയരോഗദിനമായി ആചരിക്കുന്നത്. രാജ്യത്തെ ശാരീരികമായും സാമ്പത്തികമായും കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന ക്ഷയരോഗത്തിനെതിരെയുള്ള ബോധവത്കരണമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. പ്രധാന രോഗ ലക്ഷണമായ നീണ്ടു നില്‍ക്കുന്ന ചുമയുള്ളവര്‍ കഫം പരിശോധിക്കുക എന്ന സന്ദേശവും ക്ഷയരോഗം കണ്ടുപിടിച്ചാല്‍ സൗജന്യ ഡോട്ട്‌സ് ചികിത്സവഴി പൂര്‍ണമായും മാറ്റാം എന്ന സന്ദേശവുമാണ് പ്രധാനം.
രോഗ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ജനങ്ങള്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തുന്നില്ല എന്നതാണ് പ്രധാനപ്രശ്‌നം. ഇവിടെ ഒരു ലക്ഷം ജനങ്ങളില്‍ ഇരുന്നൂറോളം ക്ഷയരോഗികള്‍ ഓരോ വര്‍ഷവും ഉണ്ടാകുന്നു എന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ഇതിന്റെ പകുതി പോലും ചികിത്സിക്കാന്‍ ലഭ്യമാകുന്നില്ല. എഴുപതു ശതമാനമെങ്കിലും കണ്ടെത്തിയാല്‍ മാത്രമേ ക്ഷയരോഗം പകരുന്നത് തടയാനാകൂ.
ഇതിനുള്ള ബോധവത്കരണ പരിപാടികളാണ് മാറ്റേണ്ടത്. 2006 മുതല്‍ ഡോട്‌സ് പദ്ധതി ഇന്ത്യയിലും നടപ്പിലായി. 1995 ലോകാരോഗ്യ സംഘടന ക്ഷയരോഗത്തെ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലോകത്തിലെ ഏകരോഗമാണ് ക്ഷയം . 20 വര്‍ഷം മുമ്പ് 1,76,065 പേര്‍ക്ക് ഈ രോഗമുള്ളതായി കണ്ടെത്തിരുന്നു. എന്നാല്‍ 74,944 പേര്‍ ചികിത്സ പൂര്‍ത്തിയാക്കിയപ്പോള്‍ 82 മുതന്‍ 85 ശതമാനം വരെയാണ് രോഗവിമുക്തി രേഖപ്പെടുത്തിയത് എന്നാണ് കണക്ക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World Tuberculosis Day: The 3 most common Indian myths about TB!, Health, Health & Fitness, Patient, Treatment, Hospital, Researchers, News, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.