ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ പി ഉസ്മാനുമായി സമ്പര്‍ക്കത്തില്‍പെട്ടവരുടെ പരിശോധനാ ഫലം വന്നു; 24പേരുടേത് നെഗറ്റീവ്
Mar 30, 2020, 16:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ: (www.kvartha.com 30.03.2020) കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ പി ഉസ്മാനുമായി സമ്പര്‍ക്കത്തില്‍പെട്ടവരുടെ പരിശോധനാ ഫലം വന്നു. 24 പേരുടെ ഫലം നെഗറ്റീവ്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉസ്മാന്റെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു. 48 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയാല്‍ മാത്രമേ കൊവിഡ് ഇല്ല എന്നു സ്ഥിരീകരിക്കാനാവൂ.
ഉസ്മാന്റെ മൂന്നാമത്തെ ഫലം തിങ്കളാഴ്ച അറിയാനാവുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. കഴിഞ്ഞ 24ന് ആണ് ഉസ്മാന്റെ ആദ്യ സാംപിള്‍ ശേഖരിച്ചത്. ഇതില്‍ ഉസ്മാന് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
28ന് ശേഖരിച്ച സാംപിള്‍ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. അതേസമയം ഉസ്മാന് എവിടെനിന്നാണു രോഗം പകര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ല. പെരുമ്പാവൂരിലുള്ള സുഹൃത്തില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണു ജില്ലാ ഭരണകൂടത്തിനു ലഭിച്ച സൂചന. ഇതു സ്ഥിരീകരിട്ടില്ല. ഇദ്ദേഹവുമായി അടുത്തിടപഴകിയ ഇടുക്കി ജില്ലയിലെ 500ല്‍പരം പേര് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

Keywords: 24 persons connected with congress leader tested negative, Thodupuzha, News, Hospital, Treatment, Health, Health & Fitness, friend, Idukki, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.