മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; രോഗം സ്ഥിരീകരിച്ചത് വീട്ടിലിരുന്ന് ജോലി ചെയ്തവര്‍ക്ക്; വീട്ടുകാര്‍ക്കും രോഗം പടര്‍ന്നിരിക്കാന്‍ സാധ്യത

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 20.04.2020) മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും ഉള്‍പ്പെടുന്നു. വീട്ടിലിരുന്ന് ജോലി ചെയ്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടുകാര്‍ക്കും രോഗം പടര്‍ന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. 21 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 160 ല്‍ അധികം മാധ്യമ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

മുംബൈ പ്രസ് ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ പല സ്ഥലങ്ങളില്‍ പോകുകയും പലരുമായും ഇടപഴകുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ നിരവധി പേര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.

മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; രോഗം സ്ഥിരീകരിച്ചത് വീട്ടിലിരുന്ന് ജോലി ചെയ്തവര്‍ക്ക്; വീട്ടുകാര്‍ക്കും രോഗം പടര്‍ന്നിരിക്കാന്‍ സാധ്യത

അതിനിടെ മുംബൈ നഗരത്തില്‍ മൂവായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഒരു മാധ്യമ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്തിരുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച 21 പേരും വ്യത്യസ്ത മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.

Keywords:  21 media workers in mumbai confirmed corona, Mumbai, News, Media, hospital, Treatment, Family, Press-Club, Health, Health & Fitness, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia