Kidney Stone | 6 മാസത്തോളം നീണ്ട കടുത്ത വേദനയ്ക്ക് ഒടുവില്‍ മോചനം; ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കിടെ 56 കാരന്റെ വൃക്കയില്‍ നിന്ന് 206 കല്ലുകള്‍ നീക്കം ചെയ്തു
May 20, 2022, 15:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ 56 കാരന്റെ വൃക്കയില്‍ നിന്ന് നീക്കം ചെയ്തത് 206 കല്ലുകള്‍. തെലങ്കാനയിലെ നല്‍ഗൊണ്ട സ്വദേശിയായ വീരമല്ല രാമലക്ഷമയ്യയ്ക്കാണ് ഒടുവില്‍ ഒരു മണിക്കൂര്‍ നീണ്ട താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ 6 മാസത്തോളം നീണ്ട കടുത്ത വേദനയ്ക്ക് മോചനം ലഭിച്ചത്.
കടുത്ത വേദനയെ തുടര്‍ന്ന് ഇരിക്കാനും നില്‍ക്കാനും പറ്റാത്ത അവസ്ഥയിലായതോടെയാണ് വീരമല്ല രാമലക്ഷമയ്യ പ്രദേശത്തെ ഒരു ഡോക്ടറെ ആദ്യം കാണിച്ചത്. അവിടുന്ന് നല്കിയ മരുന്ന് കഴിച്ച് വേദനയ്ക്ക് താത്കാലിക ശമനം ലഭിച്ചെങ്കിലും വീണ്ടും സഹിക്കാന്‍ പറ്റാത്ത വേദന അദ്ദേഹത്തെ ദിനംപ്രതി അസ്വസ്ഥനാക്കുകയും ജോലിയേയും ബാധിക്കുകയും ചെയ്തു.
ഒടുവില്‍ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിയിലെത്തി പരിശോധന നടത്തുകയായിരുന്നു. പ്രാഥമികമായി നടത്തിയ സ്കാനിങ് പരിശോധനയില്‍ തന്നെ ഇടതുവശത്തെ വൃക്കയില്‍ അനേകം കല്ലുകളുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സിടി സ്കാനിങിലൂടെ ഇത് സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയയില്‍ പങ്കാളിയായ ഡോ.പൂല നവീന്‍ കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ഒരു മണിക്കൂറോളം നീണ്ട താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ എല്ലാ കല്ലുകളും നീക്കം ചെയ്തതായും വീരമല്ല സുഖം പ്രാപിച്ച് വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില നിര്‍ജലീകരണത്തിന് കാരണമാകുന്നതിനാല്‍ ഇത് കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകുമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനാല്‍ ജലാംശം നിലനിര്‍ത്താന്‍ ആളുകള്‍ കൂടുതല്‍ വെള്ളവും കഴിയുമെങ്കില്‍ കരിക്കിന് വെള്ളവും കുടിക്കണമെന്ന് അവര്‍ ശുപാര്‍ശ ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

