2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ സോണിയക്ക് പകരം പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 24.01.2017) യു.പിയില്‍ എസ്.പി കോണ്‍ഗ്രസ് സഖ്യത്തിന് ചുക്കാന്‍ പിടിച്ചുകൊണ്ട് രാഷ് ട്രീയത്തില്‍ സജീവമാകുന്ന പ്രിയങ്ക ഗാന്ധി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാതാവ് സോണിയയുടെ തട്ടകമായ റായ്ബറേലിയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2019 ലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പ്രിയങ്കയെ മത്സരിപ്പിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആരോഗ്യപ്രശ്‌നം കാരണം സോണിയ അടുത്തിടെ പാര്‍ട്ടി ചടങ്ങുകള്‍ക്കൊന്നും പോകാറില്ല. പ്രധാന യോഗങ്ങളിലൊക്കെ സോണിയയ്ക്ക് പകരം രാഹുലാണ് അധ്യക്ഷത വഹിക്കുന്നത്. 1999 ല്‍ അമേഠിയില്‍ നിന്നാണ് സോണിയ ആദ്യം ലോക്‌സഭയിലെത്തിയത്. പിന്നീട് രാഹുലിനായി അമേഠി മാറ്റിവെച്ച് അവര്‍ റായ്ബറേലിയിലേക്ക് മാറി. 2004 മുതല്‍ മൂന്നു തവണയായി സോണിയ റായ്ബറേലിയയെയാണ് സഭയില്‍ പ്രതിനിധീകരിക്കുന്നത്.

മുത്തശ്ശി ഇന്ദിരയുടെ തട്ടകം തന്നെയാണ് പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് രാഷ് ട്രീയത്തിനും തുടക്കം കുറിക്കാന്‍ ഏറ്റവും അനുയോജ്യമെന്നാണ് പാര്‍ട്ടി വൃത്തങ്ങളും പറയുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അധികം വൈകാതെ രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് വരും. സംഘടനാ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷ സ്ഥാനത്തെത്തുകയാണ് രാഹുലിന്റെ ആഗ്രഹം. ഇതോടെ പ്രിയങ്കയും പാര്‍ട്ടിയില്‍ പ്രധാന ഉത്തരവാദിത്വത്തിലേക്ക് കടന്നുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.പി തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഏകോപിപ്പിക്കാന്‍ ഗുലാം നബി ആസാദിനോടും പ്രിയങ്കയോടും രാഹുല്‍ ആവശ്യപ്പെട്ടിരുന്നതായി എ.ഐ.സി.സി വക്താവ് അജോയ് കുമാര്‍ അറിയിച്ചു. പ്രിയങ്ക പാര്‍ട്ടിയിലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതോടെ ക്രമേണ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങാനാണ് സോണിയയും ഉദ്ദേശിക്കുന്നത്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia