48കാരന് കോവിഡ് സ്ഥിരീകരിച്ചത് ട്രെയിന്‍ യാത്രയ്ക്കിടെ; സഹയാത്രികര്‍ ക്വാറന്റൈനില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹരിദ്വാര്‍: (www.kvartha.com 23.06.2020) 48കാരന് കോവിഡ് സ്ഥിരീകരിച്ചത് ട്രെയിന്‍ യാത്രയ്ക്കിടെ. ഇതോടെ സഹയാത്രികരെ ക്വാറന്റൈനിലാക്കി. ഉത്തരാഖണ്ഡില്‍ ഞായറാഴ്ചയാണ് സംഭവം. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച വാര്‍ത്ത അധികൃതര്‍ പുറത്തുവിട്ടത്. ഞായറാഴ്ച ഡെറാഡൂണ്‍ ജനശതാബ്ദി എക്സ്പ്രസില്‍ യാത്രചെയ്ത ഋഷികേശ് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നോയിഡയിലെ ഒരു ബാറ്ററി ഫാക്ടറിയിലെ തൊഴിലാളിയാണ് ഇയാള്‍.

ഞായറാഴ്ച ഉച്ചയോടെയാണ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച സന്ദേശം ഇയാള്‍ക്ക് ലഭിക്കുന്നത്. മെസേജ് ലഭിച്ചതോടെ ഇയാള്‍ വിവരം കോവിഡ് കെയര്‍ സെന്ററില്‍ വിളിച്ചറിയിച്ചു. ഇയാളുടെ ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച സഹയാത്രികര്‍ ഇതോടെ പരിഭ്രാന്തിയിലായി.

48കാരന് കോവിഡ് സ്ഥിരീകരിച്ചത് ട്രെയിന്‍ യാത്രയ്ക്കിടെ; സഹയാത്രികര്‍ ക്വാറന്റൈനില്‍

നോയിഡയിലെ ഫാക്ടറിയില്‍ നിന്നാണ് ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തതെന്നും ഇയാളെ ഹരിദ്വാറിലെ മേള ആശുപത്രിയിലെ ക്വാറന്റൈനില്‍ ആക്കിയിരുന്നതാണെന്നും ഹരിദ്വാറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സരോജ് നെയ്താനി പറഞ്ഞു. എന്നാല്‍ ഇയാള്‍ എങ്ങനെ ട്രെയിനില്‍ പ്രവേശിച്ചുവെന്നത് അറിയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം യാത്ര ചെയ്ത 20ല്‍ അധികം പേരെ ക്വാറന്റൈനിലാക്കി.

എന്നാല്‍, കോവിഡ് പരിശോധനാഫലം പ്രതീക്ഷിച്ചിരുന്ന ഒരാള്‍ എങ്ങനെയാണ് ട്രെയിനില്‍ പ്രവേശിച്ചതെന്ന് ഗാസിയാബാദ് അധികൃതരോട് റെയില്‍വേ ചോദ്യമുയര്‍ത്തിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഗാസിയാബാദില്‍ നിന്നും ട്രെയിനില്‍ കയറിയതെന്നും കോവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കിയെന്ന കാര്യം മറച്ചുവെച്ചുവെന്നും ഹരിദ്വാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അഞ്ജു സിങ് പറഞ്ഞു.

Keywords:  20 train passengers quarantined after man gets message he is COVID-19 positive during journey, News, Health, Health & Fitness, Report, Passengers, Police, Probe, hospital, Patient, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia