തിരുവനന്തപുരം ശ്രീചിത്രയില്‍ 8 ഡോക്ടര്‍മാര്‍ ഉള്‍പെടെ 20 പേര്‍ക്ക് കോവിഡ്: ഓപറേഷന്‍ തീയേറ്ററും എന്‍ജിനീയറിങ് കോളജും അടച്ചു

 



തിരുവനന്തപുരം: (www.kvartha.com 13.01.2022) തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പെടെ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയിലെ ഓപറേഷന്‍ തീയേറ്റര്‍ അടച്ചു. 100 ലേറെ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം സര്‍കാര്‍ എന്‍ജിനീയറിങ് കോളജും അടച്ചു. 13 മുതല്‍ 21 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. 

തിരുവനന്തപുരം ശ്രീചിത്രയില്‍ 8 ഡോക്ടര്‍മാര്‍ ഉള്‍പെടെ 20 പേര്‍ക്ക് കോവിഡ്: ഓപറേഷന്‍ തീയേറ്ററും എന്‍ജിനീയറിങ് കോളജും അടച്ചു


14ന് കുട്ടികള്‍ക്കായി കോവിഡ് പരിശോധനാ സംവിധാനം ഏര്‍പെടുത്തിയതായി പ്രിന്‍സിപല്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് ഉള്ളവരൊഴികെ എല്ലാ കുട്ടികളും 15ന് മുന്‍പ് ഹോസ്റ്റെല്‍ ഒഴിയണമെന്നും അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച തിരുവനന്തപുരത്ത് 3,498 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡും ഒമിക്രോണും കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് വീണ്ടും അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നു. 

Keywords:  News, Kerala, State, Thiruvananthapuram, Hospital, COVID-19, Trending, Health, Doctor, 20 Staff Covid Positive in Sree Chitra Thiruvananthapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia