ദുബൈയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മംഗളൂരുവില്‍ എത്തിയ 20 പേര്‍ക്ക് കോവിഡ്
May 15, 2020, 17:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗളൂരു: (www.kvartha.com 15.05.2020) ദുബൈയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മംഗളൂരുവില്‍ എത്തിയ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ഉഡുപ്പിയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മെയ് 12 ന് നാട്ടിലെത്തിയ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള ഇവരെ തുടര്‍ന്ന് ജില്ലാ ഭരണകൂടം മംഗളൂരുവിലെ വിവിധ ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉഡുപ്പി സ്വദേശികള്‍ക്ക് ഉഡുപ്പിയിലാണ് ക്വാറന്റൈന് ഒരുക്കിയത്. രോഗം സ്ഥിരീകരിച്ച ദക്ഷിണ കന്നഡ ജില്ലക്കാരെ മംഗളൂരുവിലും മറ്റുള്ളവരെ ഉഡുപ്പിയിലുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതോടെ ദക്ഷിണ കന്നഡ ജില്ലയിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 43 ഉം ഉഡുപ്പിയിലേത് എട്ടുമായി. 47 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉഡുപ്പി ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ദുബൈയില്‍ നിന്നെത്തിയ വിമാനത്തില്‍ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 38 പേര് ഗര്‍ഭിണികളായിരുന്നു. 49 പേര് ഉഡുപ്പി ജില്ലയിലേക്കും 125 പേര് ദക്ഷിണ കന്നഡ ജില്ലയിലേക്കുമാണ് തിരിച്ചെത്തിയത്.
ഇതോടെ കര്‍ണാടകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 1032 ആയി. വെള്ളിയാഴ്ച ദക്ഷിണ കന്നഡ ജില്ലയില്‍ 16, ബംഗളൂരുവില്‍ 13, ഉഡുപ്പിയില്‍ അഞ്ച്, ബിദാറില്‍ മൂന്ന്, ഹാസനില്‍ മൂന്ന്, ചിത്രദുര്‍ഗയില്‍ രണ്ട്, ശിവമോഗ, കോലാര്‍ ബഗല്‍കോട്ട ജില്ലകളില്‍ ഒന്ന് വീതവും ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റവരില്‍ 476 പേര്‍ക്ക് രോഗം ഭേദമായി. 35 പേര്‍ക്ക് സംസ്ഥാനത്ത് ഇതിനോടകം ജീവന് നഷ്ടപ്പെട്ടു.

Keywords: 20 people who returned to Mangaluru in repatriation flight from Dubai test positive for COVID-19, Mangalore, News, Health, Health & Fitness, hospital, Treatment, Passengers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.