കഞ്ചാവ് കിട്ടാത്തതിന് കത്തി വിഴുങ്ങി; യുവാവിന്റെ കരളില്‍ നിന്ന് 20 സെന്റീമീറ്റര്‍ നീളമുള്ള കത്തി നീക്കം ചെയ്തത് ഒന്നരമാസത്തിനുശേഷം; കത്തി വിഴുങ്ങിയ ആള്‍ക്കു ജീവന് തിരികെ ലഭിച്ച ആദ്യ സംഭവമെന്ന് ഡോക്ടര്‍മാര്‍
Jul 28, 2020, 12:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 28.07.2020) കഞ്ചാവിന് അടിമയായ യുവാവ് ലഹരി കിട്ടാത്തതിനെ തുടര്‍ന്ന് വിഴുങ്ങിയത് കത്തി. ഹരിയാന സ്വദേശിയായ 28കാരനാണ് കത്തി വിഴുങ്ങിയത്. എന്നാല്‍ കത്തി വിഴുങ്ങിയ കാര്യം പുറത്തറിയിക്കാതിരുന്ന യുവാവ് ഒന്നരമാസത്തിനുശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചെന്ന് പരിശോധന നടത്തുകയായിരുന്നു. എക്സ്റേയില്‍ വയറ്റില്‍ കത്തി കണ്ടെത്തിയപ്പോഴാണു കുടുംബാംഗങ്ങള്‍ പോലും വിവരമറിയുന്നത്.
കത്തിയുമായി ഒന്നരമാസത്തിലേറെ ജീവിച്ച 28കാരനെ തുടര്‍ന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിച്ചു. അവിടെ വച്ച് ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയക്കു വിധേയനാക്കുകയും യുവാവിന്റെ കരളില്‍ നിന്ന് 20 സെന്റീമീറ്റര്‍ നീളമുള്ള കത്തി നീക്കം ചെയ്യുകയും ചെയ്തു. ഇയാളുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.
അടുക്കളയിലും മറ്റും ഉപയോഗിക്കുന്ന ചെറുകത്തിയാണ് യുവാവ് വിഴുങ്ങിയത്. ശാരീരിക പ്രശ്നങ്ങളൊന്നും അനുഭവപ്പെടാത്തതിനാലാണ് വിവരം ആരോടും പറയാതിരുന്നതെന്ന് യുവാവ് പറയുന്നു.
കരളില്‍ തറച്ചിരുന്ന കത്തി എയിംസിലെ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ.എന്‍ ആര് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണു നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കത്തി വിഴുങ്ങിയ ആള്‍ക്കു ജീവന് തിരികെ ലഭിച്ച ആദ്യ സംഭവമാകുമിതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

ഇതിനുമുമ്പ് ഇത്തരത്തിലുള്ള മൂന്നോ നാലോ കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അത് സൂചി, പിന്, ഫിഷ് ഹുക്ക് എന്നിവ വിഴുങ്ങിയ കേസുകളാണ്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് ഇത്രയും വലുപ്പമുള്ള കത്തി വിഴുങ്ങിയ സംഭവം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Keywords: 20-cm Knife Removed From Man's Liver By AIIMS Delhi Doctors, New Delhi, News, Health, Health & Fitness, Youth, hospital, Treatment, Doctor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.