Treatment | ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ വിധി എഴുതി; ഒടുവില്‍ 2 വയസുകാരനായ പാകിസ്താന്‍ ബാലന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്‍ജന്മം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രണ്ട് വയസ്സുകാരനായ പാകിസ്താന്‍ ബാലന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്‍ജന്മം. അപൂര്‍വവും അതീവ ഗുരുതരവുമായ സിവിയര്‍ കംബൈന്‍ഡ് ഇമ്യൂണോ ഡിഫിഷന്‍സി എന്ന രക്തജന്യ രോഗം ബാധിച്ച കുഞ്ഞാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അപൂര്‍വ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
             
Treatment | ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ വിധി എഴുതി; ഒടുവില്‍ 2 വയസുകാരനായ പാകിസ്താന്‍ ബാലന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്‍ജന്മം

യുഎഇയില്‍ ഉള്‍പെടെ ചികിത്സ തേടി പരാജയപ്പെട്ട ശേഷമാണ് ഇവര്‍ കേരളത്തിലെത്തിയതും കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് മജ്ജമാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്നതും കൈവിട്ടു എന്നു കരുതിയ കുഞ്ഞിനെ തിരികെ ലഭിക്കുന്നതും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും പാകിസ്താന്‍ സ്വദേശിയുടെ യാത്രാസംബന്ധമായ കാര്യങ്ങളും, ചികിത്സാസംബന്ധമായ കാര്യങ്ങളും വേഗത്തിലാക്കുവാന്‍ സഹായകരമായെന്ന് കുടുംബം പറയുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടത്തുന്ന 75-ാമത്തെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയാണ് ഇത്.

പാകിസ്താനിലെ ബലൂചിസ്താന്‍ സ്വദേശിയായ ജലാല്‍, സദൂരി ദമ്പതികളുടെ മകനായ സൈഫ് ജലാല്‍ ആണ് മജ്ജമാറ്റിവെക്കലിന് വിധേയനായത്. രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് മികച്ച ചികിത്സയ്ക്കായി പിതാവ് ജോലി ചെയ്യുന്ന യഎഇയിലേക്ക് മാറുകയും, ചികിത്സ അവിടെ തുടരുകയും ചെയ്തു. കീമോതെറാപി ഉള്‍പെടെയുള്ള ചികിത്സകള്‍ക്ക് വിധേയനായെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു.
                
Treatment | ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ വിധി എഴുതി; ഒടുവില്‍ 2 വയസുകാരനായ പാകിസ്താന്‍ ബാലന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്‍ജന്മം

രോഗപ്രതിരോധ ശേഷി തീര്‍ത്തും ഇല്ലാതായ കുഞ്ഞിനെ നിരന്തരമായ അണുബാധ അലട്ടുകയും ചെയ്തു. ശ്വാസകോശത്തില്‍ ഉള്‍പെടെ അണുബാധ രൂക്ഷമാവുകയും ഓക്‌സിജന്‍ നില തീരെ മോശമാവുകയും ചെയ്തു. ഏറ്റവും കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രണ്ടോ മൂന്നോ വയസ്സിനുള്ളില്‍ മരണം സംഭവിക്കും എന്നതാണ് ഈ രോഗം പിടിപെട്ട കുഞ്ഞുങ്ങളുടെ പൊതുവായ വിധി. ഈ രീതിയില്‍ തന്നെയായിരുന്നു ജലാലിന്റെ അവസ്ഥയും.

ഈ ഘട്ടത്തിലാണ് ആസ്റ്റര്‍ മിംസിലെ ചികിത്സയെ കുറിച്ച് നേരത്തെ ഇവിടെ നിന്ന് ചികിത്സ നടത്തി ജീവിതം തിരികെ പിടിച്ചവരില്‍ നിന്ന് കേട്ടറിഞ്ഞ് ജലാലും സദൂരിയും കേരളത്തിലേക്ക് വരാന്‍ തീരുമാനിച്ചത്. പാകിസ്താന്‍ സ്വദേശികള്‍ എന്ന നിലയില്‍ അവര്‍ക്കുണ്ടായിരുന്ന തടസങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉള്‍പെടെയുള്ളവര്‍ ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തു.

ഓക്‌സിജന്‍ പിന്തുണയോടെയാണ് സൈഫ് ജലാല്‍ കേരളത്തിലെത്തിയത്. നില അതീവ ഗുരുതരമായിരുന്നു. മജ്ജമാറ്റിവെക്കല്‍ മാത്രമേ പ്രതിവിധിയുള്ളൂ എന്ന നിഗമനത്തിലാണ് ആസ്റ്റര്‍ മിംസിലെ സീനിയര്‍ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ. കേശവന്‍ എത്തിച്ചേര്‍ന്നത്. ഭാഗ്യവശാല്‍ അമ്മയുടെ മജ്ജ കുഞ്ഞിന് യോജിക്കുമായിരുന്നു.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ നിരന്തരമായ പരിചരണത്തിലൂടെ തരണം ചെയ്ത ശേഷം കുഞ്ഞിനെ മജ്ജമാറ്റിവെക്കലിന് വിധേയനാക്കി. ഇപ്പോള്‍ രണ്ടു മാസം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും, ഓക്‌സിജന്‍ നിലയിലെ കുറവുമെല്ലാം അതിജീവിച്ച് സൈഫ് ജലാല്‍ ജീവിതത്തിലേക്ക് തിരികെവന്നു. തിരികെ പാകിസ്താനിലേക്ക് പോകുവാനും ബന്ധുക്കളെ കാണുവാനുമുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ സൈഫ് ജലാലിന്റെ കുടുംബം.

മജ്ജ മാറ്റിവെക്കല്‍ ഉള്‍പെടെയുള്ള സങ്കീര്‍ണമായ ചികിത്സകള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ കേരളത്തിലേക്ക്, പ്രത്യേകിച്ച് ആസ്റ്റര്‍ മിംസിലേക്ക് എത്തിച്ചേരുന്നു എന്നത് അഭിമാനകരമാണ്. നമ്മുടെ ആതുരസേവന മേഖലയുടെ മികവും, ഡോക്ടര്‍മാരുടെ കഴിവും താരതമ്യേന കുറഞ്ഞ ചെലവും, മികച്ച റിസല്‍ടുമെല്ലാം ഒരുമിച്ച് ചേരുന്നതിന്റെ നേട്ടമാണിത്. വിദേശികള്‍ ചികിത്സതേടിയെത്തുമ്പോഴുണ്ടാകുന്ന നിയമസംബന്ധമായ പ്രതിസന്ധികള്‍ അതിജീവിക്കുവാന്‍ സര്‍കാര്‍ തലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയും മാതൃകാപരമാണെന്ന് ആസ്റ്റര്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

രണ്ട് വര്‍ഷക്കാലയളവിനിടയില്‍ 75 മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പൂര്‍ത്തീകരിച്ചതായി ഡോ. കേശവന്‍ പറഞ്ഞു. മുതിര്‍ന്നവരുടെ അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ രണ്ടുവര്‍ഷത്തിനിടയില്‍ 35 പേര്‍ക്ക് ജീവിതം തിരികെ നല്‍കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഡോ.സുദീപ് വി (ക്ലിനികല്‍ ഹെമറ്റോളജിസ്റ്റ് ആന്‍ഡ് അഡള്‍ട് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യന്‍) പറഞ്ഞു.

ഏറെ ചെലവ് വരുന്ന ഈ ചികിത്സാ രീതി ഏറ്റവും കുറഞ്ഞ ചെലവിലാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിര്‍വഹിക്കുന്നത്. മാത്രമല്ല, ചികിത്സയുടെ വിജയത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് നിലനിര്‍ത്താനും ആസ്റ്റര്‍ മിംസിന് സാധിക്കുന്നുണ്ടെന്ന് ആസ്റ്റര്‍ കേരള ആന്‍ഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
Aster mims 04/11/2022

വാര്‍ത്താസമ്മേളനത്തില്‍ ഹെഡ് പീഡിയാട്രിക്‌സ് ഡോ. സുരേഷ് കുമാര്‍ ഇകെ, സീനിയര്‍ കണ്‍സല്‍ടന്റ് പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ. കേശവന്‍ ആര്‍, ഡോ. സുദീപ് വി, ഡോ. കെ വി ഗംഗാധരന്‍, സൈഫ് ജലാലിന്റെ പിതാവ് ജലാല്‍, ആസ്റ്റര്‍ മിംസ് സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്ത്, സീനിയര്‍ നഴ്സ് - ബി എം ടി യൂനിറ്റ് സിസ്റ്റര്‍ പ്രിന്‍സി എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kozhikode, Health, Surgery, Treatment, Hospital, Press Meet, 2-year-old boy successfully treated at Aster Mims, Kozhikode.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia