വിദേശ യാത്രയോ, വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കമോ ഇല്ല; പൂനെയിലെ 40കാരിയുടേയും പശ്ചിമ ബംഗാളിലെ 57കാരന്റേയും കൊവിഡ് ബാധയില്‍ ആശങ്കയുമായി അധികൃതര്‍; കനത്ത ജഗ്രത പുലര്‍ത്തേണ്ട സാഹചര്യമെന്ന് വിലയിരുത്തല്‍; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 327 ആയി ഉയര്‍ന്നു; ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 22.03.2020) വിദേശ യാത്രയോ, വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കമോ ഇല്ലാത്ത പൂനെയിലെ 40കാരിയുടേയും പശ്ചിമ ബംഗാളിലെ 57കാരന്റേയും കൊവിഡ് ബാധയില്‍ ആശങ്കയുമായി അധികൃതരും

ആരോഗ്യ പ്രവര്‍ത്തകരും. ഇരുവരിലേക്കും ഏത് വിധേനയാണ് കൊവിഡ് പകര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ല. വിദേശ ബന്ധമില്ലാത്തതിനാല്‍ കൊവിഡിന്റെ സാമൂഹിക വ്യാപനത്തിലൂടെയാവാം ഇവര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ചയാണ് ഇരുവരുടേയും ടെസ്റ്റ് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

വിദേശ യാത്രയോ, വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കമോ ഇല്ല; പൂനെയിലെ 40കാരിയുടേയും പശ്ചിമ ബംഗാളിലെ 57കാരന്റേയും കൊവിഡ് ബാധയില്‍ ആശങ്കയുമായി അധികൃതര്‍; കനത്ത ജഗ്രത പുലര്‍ത്തേണ്ട സാഹചര്യമെന്ന് വിലയിരുത്തല്‍; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 327 ആയി ഉയര്‍ന്നു; ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലും

അതുകൊണ്ടുതന്നെ ഏറെ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 327 ആയി ഉയര്‍ന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൊവിഡ് ബാധിതര്‍ കൂടുതലുള്ളത്. മഹാരാഷ്ട്രയില്‍ 52 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് വിദേശികളും ഉള്‍പ്പെടുന്നു.

കേരളം രണ്ടാം സ്ഥാനത്താണ്. കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 40പേരില്‍ ഏഴുപേര്‍ വിദേശികളാണ്. അതിനിടെ കൊവിഡിനെ നേരിടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് വന്‍ ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതുമണി വരെയാണ് കര്‍ഫ്യൂ.

Keywords:  2 With No Foreign Travel Link Test Positive As Coronavirus Cases At 327, New Delhi, News, Health, Health & Fitness, Maharashtra, Kerala, Pune, West Bengal, Patient, Foreigners, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia