ആളുകള്‍ നിന്ന നില്‍പില്‍ കുഴഞ്ഞു വീഴുന്നു; 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആന്ധ്രാപ്രദേശില്‍ വീണ്ടും അജ്ഞാത രോഗം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എലുരു: (www.kvartha.com 23.01.2021) ആളുകള്‍ നിന്ന നില്‍പില്‍ കുഴഞ്ഞു വീഴുന്ന അജ്ഞാതരോഗം ആന്ധ്രാപ്രദേശില്‍ വീണ്ടും. അജ്ഞാത രോഗം പിടിപെട്ടതായി സംശയിച്ച് ഇതുവരെ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ ആറുപേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 15 പേര്‍ എലുരുവിലെ ആശുപത്രിയിലും ഒരാള്‍ സമീപത്തെ പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ്.

പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പുല്ലെ, കൊമിരെ പള്ളി എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കാണ് ഇപ്പോള്‍ അജ്ഞാത രോഗം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കുഴഞ്ഞു വീഴുന്നവരുടെ വായില്‍ നിന്നും നുരയും പതയും വരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആന്ധ്രാപ്രദേശില്‍ അജ്ഞാത രോഗം സ്ഥിരീകരിക്കുന്നത്. ആളുകള്‍ നിന്ന നില്‍പില്‍ കുഴഞ്ഞു വീഴുന്നു; 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആന്ധ്രാപ്രദേശില്‍ വീണ്ടും അജ്ഞാത രോഗം
Aster mims 04/11/2022 ആരോഗ്യ വിദഗ്ധരോട് സന്ദര്‍ശനം നടത്താനും സ്ഥിതിഗതികള്‍ വിലയിരുത്താനും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലും എലുരുവില്‍ സമാനമായ സംഭവം റിപോര്‍ട്ട് ചെയ്തിരുന്നു.

Keywords:  22 villagers fall sick showing symptoms of epilepsy, fever and other ailments in West Godavari district, News, Health, Health and Fitness, Hospital, Treatment, Patient, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia