അനാഥാലയത്തിലെ ഭക്ഷണം കഴിച്ച് 2 കുട്ടികള്‍ മരിച്ചു;10 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മരിച്ചത് 6മാസം മുതല്‍ 2വയസുവരെ പ്രായമുള്ളവര്‍; ഭക്ഷ്യ വിഷബാധയെന്ന് സംശയം
Aug 30, 2019, 12:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മഥുര(ഉത്തര്‍പ്രദേശ്): (www.kvartha.com 30.08.2019) അനാഥാലയത്തിലെ ഭക്ഷണം കഴിച്ച് രണ്ട് കുട്ടികള്‍ മരിക്കുകയും പത്ത് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം. ഈ ആഴ്ച ആദ്യം മഥുരയിലെ അനാഥാലയത്തിലെ ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഭക്ഷ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
സംഭവത്തോടെ ജില്ലാ മജിസ്ട്രേറ്റ് സര്‍വഗ്യ റാം മിശ്ര പ്രതികരിച്ചത് ഇങ്ങനെയാണ്;
'ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 12 കുട്ടികള്‍ക്ക് അസുഖം വന്നു എന്നത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇതില്‍ രണ്ട് പിഞ്ചുകുട്ടികള്ക്കാണ് ജീവന് നഷ്ടപ്പെട്ടത്. മരിച്ച കുട്ടികള്‍ ആറുമാസം മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ളവരാണ്' എന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് 'ആറ് കുട്ടികളെ ഇവിടെ നിന്ന് ആഗ്രയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമാണ്. മറ്റുള്ളവര്‍ സുഖം പ്രാപിച്ചുവരികയാണ്. പ്രാഥമിക പരിശോധനയില്‍ കുട്ടികളുടെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയാണ്. വളരെ ചെറിയ കുട്ടികളാണ്, അതിനാല്‍ത്തന്നെ ശരിയായ പരിചരണം നല്‍കേണ്ടതായിരുന്നു. അധികാരികള്‍ ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തേണ്ടതായിരുന്നു. ഉദ്യോഗസ്ഥരുടെ അശ്രദ്ധയും ഇതിന് കാരണമാണ്' എന്നും മിശ്ര പറഞ്ഞു.
നിരപരാധികളായ കുട്ടികളാണ് ആശുപത്രിയില്‍ കിടക്കുന്നത്. ഭക്ഷ്യ വിഷബാധയുടെ കാര്യം ഉടന്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതായിരുന്നുവെന്നും 24 മണിക്കൂറിനുള്ളില്‍ ശരിയായ അന്വേഷണത്തിന് ശേഷം ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2 Toddlers Dead, 10 hospitalized After Eating Food In UP Orphanage, News, Health, Health & Fitness, Hospital, Treatment, Food, Children, Dead, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.