ആറ്റിങ്ങല്‍ നഗരത്തില്‍ 2 പേര്‍ക്ക് കൂടി കോവിഡ്; ആശങ്ക വേണ്ടെന്ന് ചെയര്‍മാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആറ്റിങ്ങല്‍: (www.kvartha.com 04.09.2020) ആറ്റിങ്ങല്‍ നഗരത്തില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. നഗരസഭ മേലാറ്റിങ്ങല്‍ 31-ാം വാര്‍ഡിലെ 56 കാരനും, പട്ടണത്തിലെ ഒരു സ്വകാര്യ വസ്ത്ര വിപണന ശാലയിലെ 25 കാരനായ ജീവനക്കാരനുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

മേലാറ്റിങ്ങല്‍ സ്വദേശി ഈ മാസം ഒന്നിനാണ് അവസാനമായി ജോലിക്ക് പോയത്. ഇയാള്‍ ആലംകോട് പ്രവര്‍ത്തിക്കുന്ന മട്ടന്‍ വ്യാപാരശാലയിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ക്ക് പനിയായിരുന്നു. തുടര്‍ന്ന് രണ്ടാം തീയതി പരിശോധനക്ക് വിധേയനാക്കുകയും വെള്ളിയാഴ്ച ഉച്ചയോടെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ട ചികിത്സ നടത്തുന്നതിനാല്‍ ഇയാളെ അവിടുത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിന്‍ ജോസ് അറിയിച്ചു.

ആറ്റിങ്ങല്‍ നഗരത്തില്‍ 2 പേര്‍ക്ക് കൂടി കോവിഡ്; ആശങ്ക വേണ്ടെന്ന് ചെയര്‍മാന്‍

രോഗം ബാധിച്ച രണ്ടാമന്‍ മണമ്പൂര്‍ സ്വദേശിയാണ്. ഇയാള്‍ നഗരത്തിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരനാണ്. അവസാനമായി ജോലി ചെയ്തത് ഈ മാസം രണ്ടിനാണ്. അന്നേ ദിവസം സന്ധ്യയോടെ രോഗലക്ഷണം ഉണ്ടായതിനെ തുടര്‍ന്ന് മൂന്നാം തീയതി മണമ്പൂര്‍ പിഎച്ച്‌സിയില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും വെള്ളിയാഴ്ച ഉച്ചയോടെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

ഈ രണ്ട് പേരും ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരെയും പരിശോധിച്ച് ഫലം അറിയുന്നത് വരെ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ നഗരസഭ ആരോഗ്യവിഭാഗം നിര്‍ദേശിച്ചതായി ചെയര്‍മാന്‍ എം പ്രദീപ് അറിയിച്ചു. കൂടാതെ ഇവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയും, വീടും സ്ഥാപനങ്ങളും അണുവിമുക്തമാക്കാന്‍ നടപടി സ്വീകരിച്ചതായും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അജയകുമാര്‍ അറിയിച്ചു.

Keywords:  2 people from attingal also positive for coronavirus, News, Health, Health & Fitness, Thiruvananthapuram, Trending, Hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia