രോഗം പരത്തുന്നുവെന്നാരോപിച്ച് ഡെല്‍ഹിയില്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ അയല്‍വാസിയുടെ മര്‍ദനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 09.04.2020) രോഗം പരത്തുന്നുവെന്നാരോപിച്ച് ഡെല്‍ഹിയില്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ അയല്‍വാസിയുടെ മര്‍ദനം. ഡെല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കാണ് അയല്‍വാസിയുടെ മര്‍ദനമേറ്റത്. ഡെല്‍ഹിയിലെ ഗൗതം നഗറില്‍ ബുധനാഴ്ച രാത്രി ഒമ്പതരമണിയോടെയാണ് സംഭവം.

പഴങ്ങള്‍ വാങ്ങുന്നതിനായി ഡോക്ടര്‍മാര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. കോവിഡ്-19 പരത്താനായി പുറത്തിറങ്ങി നടക്കുകയാണെന്ന് അയല്‍വാസി ഇവരുടെ നേരെ ആക്രോശിച്ചു. ഡോക്ടര്‍മാര്‍ പ്രതികരിച്ചപ്പോള്‍ ഇയാള്‍ ഇരുവരേയും മര്‍ദിക്കുകയായിരുന്നുവെന്ന് റസിഡന്റ് ഡോക്ടേര്‍ഴ്സ് അസോസിയേഷന്‍ അംഗം ഡോ. മനീഷ് അറിയിച്ചു.

രോഗം പരത്തുന്നുവെന്നാരോപിച്ച് ഡെല്‍ഹിയില്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ അയല്‍വാസിയുടെ മര്‍ദനം

പരിക്കേറ്റ വനിതാ ഡോക്ടര്‍മാരെ ഡെല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഫ്ദര്‍ജങ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് മര്‍ദനമമേറ്റ ഡോക്ടര്‍മാര്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്നത്. സംഭവത്തെ കുറിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡോ. മനീഷ് പറഞ്ഞു.

നേരത്തെ, തെലങ്കാനയിലും ഗുജറാത്തിലും വനിതാ ഡോക്ടര്‍മാര്‍ക്കു നേരെ സമാനമായ അക്രമങ്ങള്‍ നടന്നിരുന്നു.

Keywords:  2 Doctors Allegedly Assaulted By Neighbours In Delhi For "Spreading" Coronavirus, New Delhi, News, Health, Health & Fitness, attack, Injured, hospital, Treatment, Doctor, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia