സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1970 പേര്‍ക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.03.2021) സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1970 പേര്‍ക്ക്.

എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍കോട് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 104 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 91 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,974 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,23,90,578 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4422 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 145 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 229, കോഴിക്കോട് 231, കോട്ടയം 199, കണ്ണൂര്‍ 137, തൃശൂര്‍ 164, തിരുവനന്തപുരം 102, കൊല്ലം 162, പത്തനംതിട്ട 107, ആലപ്പുഴ 101, മലപ്പുറം 96, ഇടുക്കി 76, കാസര്‍കോട് 67, പാലക്കാട് 25, വയനാട് 46 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 4, തിരുവനന്തപുരം, എറണാകുളം, പാലക്കാട് 2 വീതം, പത്തനംതിട്ട, വയനാട്, കാസര്‍കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2884 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 183, കൊല്ലം 33, പത്തനംതിട്ട 141, ആലപ്പുഴ 159, കോട്ടയം 155, ഇടുക്കി 97, എറണാകുളം 752, തൃശൂര്‍ 216, പാലക്കാട് 62, മലപ്പുറം 277, കോഴിക്കോട് 365, വയനാട് 35, കണ്ണൂര്‍ 319, കാസര്‍കോട് 90 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 26,127 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,63,444 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,461 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,39,309 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4152 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 449 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 355 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1970 പേര്‍ക്ക്

Keywords:  1970 Corona Case Confirmed in Kerala Today, Thiruvananthapuram, News, Health and Fitness, Health, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia