കണ്ണൂരിൽ ദുബൈയിൽ നിന്നും മടങ്ങിയ 19 വയസുകാരന് കൊറോണ സ്ഥിരീകരിച്ചു
Apr 2, 2020, 21:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com 02.04.2020) കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്കു കൂടി പുതുതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 20ന് ദുബൈയില്‍ നിന്നെത്തിയ 19കാരനാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് 19കാരനായ ഇദ്ദേഹം നാട്ടിലെത്തിയത്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് പരിശോധനയ്ക്ക് വിധേയനായ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 50 ആയി. ഇവരില്‍ മൂന്നു പേര്‍ തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ജില്ലയില്‍ ആകെ 10,301 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 39 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 16 പേര്‍ ജില്ലാ ആശുപത്രിയിലും 18 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 27 പേര്‍ കോവിഡ് ട്രീറ്റ് മെന്റ്
സെന്ററിലും 10201 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇതുവരെ ജില്ലയില്‍ നിന്നും 475 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 413 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 366 എണ്ണം നെഗറ്റീവ് ആണ്. 62 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Keywords: 19-year-old has just returned from Dubai in Kannur, Corona confirmed, Kannur, News, Dubai, Thiruvananthapuram, Airport, Hospital, Treatment, Health, Health & Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.