ശനിയാഴ്ച ഡെല്‍ഹിയില്‍ സ്ഥിരീകരിച്ച 186 കൊറോണ വൈറസ് കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍; സംസ്ഥാനത്ത് നിലനില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്നും ഇളവുകള്‍ പ്രഖ്യാപിക്കാനാകില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 19.04.2020) ഡെല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കൊറോണ വൈറസ് കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലായിരുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് രോഗബാധയുള്ളതായി രോഗികള്‍ക്ക് അറിവുണ്ടായിരുന്നില്ല, ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഇളവുകള്‍ പ്രഖ്യാപിക്കാകില്ലെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ്-19 ന്റെ വ്യാപനം വളരെ വേഗത്തിലാണ് . എന്നാല്‍ കാര്യങ്ങള്‍ ഇപ്പോഴും നിയന്ത്രണവിധേയമാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കെജ്‌രിവാള്‍ അറിയിച്ചു.

ശനിയാഴ്ച ഡെല്‍ഹിയില്‍ സ്ഥിരീകരിച്ച 186 കൊറോണ വൈറസ് കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍; സംസ്ഥാനത്ത് നിലനില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്നും ഇളവുകള്‍ പ്രഖ്യാപിക്കാനാകില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍

ഏപ്രില്‍ 27 വരെ ഡെല്‍ഹിയിലെ ഹോട്ട്സ്പോട്ട് മേഖലകളില്‍ എവിടെയും ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. വൈറസ് ബാധ പിടിച്ചുനിര്‍ത്തുന്നതിന് കര്‍ശനമായ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ 27ന് വീണ്ടും യോഗംചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 42 പേരാണ് ഇതുവരെ മരിച്ചത്. 1,707 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 72 പേര്‍ക്ക് രോഗം ഭേദമായി.

Keywords:  186 Covid-19 cases reported on Saturday were asymptomatic: Delhi CM Kejriwal, New Delhi, News, Politics, Health, Health & Fitness, Chief Minister, Arvind Kejriwal, Patient, Lockdown, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia