സംസ്ഥാനത്ത് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത് 1825 പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.03.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത് 1825 പേര്‍ക്ക്. കഴിഞ്ഞദിവസം പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്.

യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), ദക്ഷിണാഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 108 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,252 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,29,13,986 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണമാണ് കോവിഡ്-19 മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4553 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 1612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, കോട്ടയം, കോഴിക്കോട്, കാസര്‍കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1917 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ

കോഴിക്കോട് 262
കണ്ണൂര്‍ 245
കൊല്ലം 173
എറണാകുളം 171
തിരുവനന്തപുരം 150
തൃശൂര്‍ 137
ആലപ്പുഴ 117
കോട്ടയം 111
കാസര്‍കോട് 104
മലപ്പുറം 103
പത്തനംതിട്ട 87
പാലക്കാട് 65
ഇടുക്കി 60
വയനാട് 40

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 128
കൊല്ലം 155
പത്തനംതിട്ട 114
ആലപ്പുഴ 95
കോട്ടയം 145
ഇടുക്കി 58
എറണാകുളം 326
തൃശൂര്‍ 139
പാലക്കാട് 74
മലപ്പുറം 220
കോഴിക്കോട് 243
വയനാട് 32
കണ്ണൂര്‍ 140
കാസര്‍കോട് 48

കോഴിക്കോട് 251, കണ്ണൂര്‍ 191, കൊല്ലം 171, എറണാകുളം 165, തിരുവനന്തപുരം 106, തൃശൂര്‍ 131, ആലപ്പുഴ 115, കോട്ടയം 97, കാസര്‍കോട് 91, മലപ്പുറം 98, പത്തനംതിട്ട 76, പാലക്കാട് 27, ഇടുക്കി 57, വയനാട് 36 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 24,274 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,84,585 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,542 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,23,751 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 3791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 519 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഒരു പുതിയ ഹോട്സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 354 ഹോട്സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത് 1825 പേര്‍ക്ക്

Keywords:  1825 Corona Case Confirmed in Kerala Today, Thiruvananthapuram, News, Health, Health and Fitness, COVID-19, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia