കോവിഡ് ബാധിച്ച് മരിച്ച കന്യാസ്ത്രീയുമായി സമ്പര്‍ക്കം; കൊച്ചിയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Jul 21, 2020, 15:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 21.07.2020) കഴിഞ്ഞ ദിവസം വൈപ്പിനില്‍ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന കൊച്ചിയിലെ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ എരുമത്തല പ്രൊവിന്‍സിലെ കന്യാസ്ത്രീകളാണിവര്‍. ഇവരുമായി സമ്പര്‍ക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയാറാക്കി.
ഈ മാസം 17 നാണ് വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിന്റെ മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഉറവിടം വ്യക്തമല്ല. പനിയെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചക്കാണ് സിസ്റ്റര്‍ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ സിസ്റ്റര്‍ ക്ലെയര്‍ മരിച്ചു. 73 വയസായിരുന്നു. സിസ്റ്റര്‍ ക്ലെയറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.
ഇവര്‍ക്ക് പുറമേ കൊച്ചി നോര്‍ത്ത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം, 20 ദിവസത്തെ ഇടവേളക്ക് ശേഷം എറണാകുളം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു. വ്യത്യസ്ത സമയങ്ങളിലാകും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.

Keywords: News, Kerala, Kochi, COVID-19, nun, Death, Health, 18 nuns tested Covid positive in Kochi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.