കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു
Sep 16, 2020, 15:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 16.09.2020) പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു. മെഷീനും ഉപകരണങ്ങള്‍ക്കുമായി 10.75 കോടി രൂപയും, ആശുപത്രി അനുബന്ധ ഉപകരണങ്ങള്‍ക്കായി 7.17 കോടി രൂപയുമാണ് അനുവദിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളജിനെ മറ്റ് മെഡിക്കല്‍ കോളജുകളെപ്പോലെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.
കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 5.5 കോടി രൂപ ചെലവഴിച്ചാണ് നൂതന കാത്ത് ലാബ് സജ്ജമാക്കുന്നത്. മെഡിക്കല്‍ കോളജിലുള്ള രണ്ട് കാത്ത് ലാബുകള്‍ക്ക് പുറമേയാണ് പുതിയ നൂതന കാത്ത് ലാബ് സജ്ജമാക്കുന്നത്. ഒരു ലക്ഷത്തോളം കാത്ത് ലാബ് പ്രൊസീജിയറാണ് ഇതുവരെ ഇവിടെ നടത്തിയിട്ടുള്ളത്.

കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ സര്‍വേ പ്രകാരം കാത്ത് ലാബ് പ്രൊസീജിയര്‍ നടത്തിയ ആശുപത്രികളില്‍ ഇന്ത്യയില്‍ നാലാമത്തേയും കേരളത്തില്‍ ഒന്നാമത്തേയും സ്ഥാനമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജിനുള്ളത്. മൂന്ന് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് കാത്ത് ലാബ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈയൊരു കാത്ത് ലാബോടെ കൂടുതല്‍ കാത്ത് പ്രൊസീജിയറുകള്‍ നടത്താന്‍ സാധിക്കുന്നതാണ്.
കാത്ത് ലാബ് കൂടാതെ എട്ട് അനസ്തീഷ്യ വര്‍ക്ക് സ്റ്റേഷന് 96.11 ലക്ഷം രൂപ, ഹാര്‍ട്ട് ലങ് മെഷീന് 90.19 ലക്ഷം, 2 അള്‍ട്രാ സൗണ്ട് മെഷീന് 17.89 ലക്ഷം, ആട്ടോക്ലോവ് മെഷീന് 40 ലക്ഷം, ഫിബ്രിയോ ഒപിക് ബ്രോങ്കോസ്കോപ് 10.83 ലക്ഷം, എക്മോ 28.86 ലക്ഷം, കൊളോണോസ്കോപ്പ് 19.02 ലക്ഷം, വീഡിയോകോള്‍ പോസ്കോപ്പ് 11.50 ലക്ഷം, പോര്‍ട്ടബിള്‍ അള്ട്ടാസൗണ്ട് മെഷീന് 13.09 ലക്ഷം, ബേബി ലോംഗ് വെന്റിലേറ്റര്‍ 13.57 ലക്ഷം, 2 വെന്റിലേറ്റര്‍ 19.53 ലക്ഷം, കാം മെഷീന് 15 ലക്ഷം, യൂറോളജി ഒ.ടി. ടേബിള്‍ 13.20 ലക്ഷം, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ 6.5 ലക്ഷം, ഹോള്‍ ബോഡി ഫോട്ടോതെറാപ്പി ചേംബര്‍ 3.3 ലക്ഷം തുടങ്ങിയ 29 ഉപകരണങ്ങള്‍ക്കാണ് 10.75 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
മെഡിക്കല്‍ ഓക്സിജന്‍, വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് ആവശ്യമായ കെമിക്കല്‍സ്, കണ്‍സ്യൂമബിള്‍, ഗ്ലാസ് വെയര്‍, റീയേജന്റ്, എക്സ്റേ സി.ടി. ഫിലിം, എന്നിവയ്ക്കായാണ് 3.97 കോടി അനുവദിച്ചിരിക്കുന്നത്.
വിവിധ വിഭാഗങ്ങളിലായുള്ള ബോഡി വാമര്‍, ബിപി അപ്പാരറ്റസ്, സെന്‍ട്രലൈസ്ഡ് വാക്വം സക്ഷന്‍ പമ്പ്, ഐവി സ്റ്റാന്റ്, വീല്‍ച്ചെയര്‍ തുടങ്ങിയ ആശുപത്രി സാമഗ്രികള്‍ക്കും വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് വേണ്ടിയുള്ള ഫര്‍ണിച്ചറുകള്‍ക്കും ഉപകരണങ്ങള്‍ക്കുമായാണ് 3.2 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

Keywords: ₹18 crore sanctioned for Kannur Medical College Hospital, Kannur, News, Medical College, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.