സിക വൈറസ് ബാധ: കേരളത്തിന് താത്കാലിക ആശ്വാസം: സമ്പര്‍ക പട്ടികയിലുണ്ടായിരുന്ന 17 സാംപിളുകള്‍ നെഗറ്റീവായി
Jul 10, 2021, 11:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.07.2021) സിക വൈറസ് ബാധയില്‍ കേരളത്തിന് താത്കാലിക ആശ്വാസം. തിരുവനന്തപുരത്ത് നിന്ന് പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലേക്ക് അയച്ച 17 സാംപിളുകളുടെ ഫലം നെഗറ്റീവായി. സിക വൈറസില്‍ ആശങ്കാജനകമായ സാഹചര്യം നിലവിലില്ലെന്നാണ് ആരോഗ്യവകുപ്പിന്റേയും ആരോഗ്യവിദഗ്ദ്ധരുടേയും നിഗമനം.
രോഗ ബാധ റിപോര്‍ട് ചെയ്ത പ്രദേശങ്ങളില്‍ വ്യാപകമായി സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. തിരുവനന്തപുരത്ത് പനിയടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ഗര്‍ഭിണികളുടെ സാംപിളുകളും പരിശോധനയ്ക്ക് അയക്കുന്നുണ്ട്. തിരുവനന്തപുരം നഗരപരിധിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ റൂട് മാപടക്കം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് കര്‍മപദ്ധതി തയാറാക്കിയിരുന്നു. പനിയുള്ള ഗര്‍ഭിണികളില്‍ പരിശോധ നടത്തി സികയല്ലെന്നുറപ്പാക്കാനാണ് സര്‍കാര്‍ നിര്‍ദേശം.
പാറശാല സ്വദേശിയായ യുവതിയ്ക്ക് പുറമെ, നേരത്തെ പൂനെ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ചിരുന്ന 19ല്‍ 13 സാംപിളുകള്‍ കൂടിയാണ് കഴിഞ്ഞ ദിവസം പോസിറ്റീവായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള ജീവനക്കാരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. പുതിയ രോഗബാധിതരെല്ലാം തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ളവരാണ്. എല്ലാവരും അവരവരുടെ വീടുകളിലാണ് കഴിയുന്നതും. രോഗബാധിതരില്‍ ആരുടെയും നില ഗുരുതരമല്ല.
കേരളത്തില്‍ സിക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ തമിഴ്നാട് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ മെഡികല്‍ സംഘത്തെ നിയോഗിക്കുകയും. പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
കന്യാകുമാരി ജില്ലയില്‍ പ്രത്യേക നിരീക്ഷണം ഏര്‍പെടുത്തി. കേരളത്തില്‍ നിന്ന് എത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ വിദഗ്ധ പരിശോധന നടത്തും. അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക മെഡികല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യം അറിയിച്ചു.
പാറശാലയിലെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നുള്ള യുവതിയിലാണ് കേരളത്തില്‍ ആദ്യം സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ മാതാപിതാക്കള്‍ക്ക് മുന്‍പ് സിക വൈറസിന് സമാനമായ രോഗലക്ഷണങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് 15 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്.
അതിനിടെ സിക വൈറസ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് അയച്ച ആറംഗ സംഘം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തും. സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ് എന്നും കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും കേന്ദ്രസര്‍കാര്‍ നേരത്തെ അറിയിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

