പദ്മനാഭപുരം കൊട്ടാരത്തിലും കോവിഡ്-19 ഭീതി; സന്ദര്‍ശനം നടത്തിയത് ഇറ്റലിക്കാരായ 17പേര്‍; അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.03.2020) തിരുവനന്തപുരം പദ്മനാഭപുരം കൊട്ടാരത്തിലും കോവിഡ്-19 ഭീതി. നിരവധി വിദേശികളെത്തുന്ന കൊട്ടാരത്തില്‍ ഫെബ്രുവരി 28ന് ഇറ്റലിക്കാരായ 17 പേര്‍ സന്ദര്‍ശനം നടത്തിയിരുന്നതായി കണ്ടെത്തി. വിദേശികളെത്തുന്ന സീസണായതിനാല്‍ നിരവധി പേരാണ് ഇപ്പോഴും കൊട്ടാരം സന്ദര്‍ശിക്കാന്‍ എത്തുന്നത്.

അതുകൊണ്ടുതന്നെ വൈറസ് വ്യാപനം തടയാനായി കൊട്ടാരം അടച്ചിടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് മ്യൂസിയം-പുരാവസ്തുവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇതേതുടര്‍ന്നുള്ള തീരുമാനങ്ങള്‍ വ്യാഴാഴ്ച ഉണ്ടായേക്കും.

പദ്മനാഭപുരം കൊട്ടാരത്തിലും കോവിഡ്-19 ഭീതി; സന്ദര്‍ശനം നടത്തിയത് ഇറ്റലിക്കാരായ 17പേര്‍; അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്

കേരളത്തില്‍ ഡെങ്കിപ്പനി, എച്ച് 1 എന്‍ 1 രോഗങ്ങള്‍ ഉണ്ടായപ്പോള്‍ തമിഴ്‌നാടുമായുള്ള അതിര്‍ത്തിയിലെ കാവല്‍ ശക്തമായിരുന്നു. എന്നാല്‍ ലോകത്താകെ നാശം വിതയ്ക്കുന്ന കോവിഡ്-19യെ ചെറുക്കാന്‍ അത്തരത്തിലൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.

പോണ്ടിച്ചേരിയിലെയും കള്ളിക്കാട്ടെയും ചില ആശ്രമങ്ങളില്‍ നിന്ന് വിദേശികള്‍ കൊട്ടാരത്തിലേക്ക് എത്തുന്നുണ്ട്. കോവിഡ്-19 ബാധിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. രണ്ടാഴ്ച മുമ്പ് കൊട്ടാരത്തിലെത്തിയ ഇറ്റലിക്കാരും ഒരു ആശ്രമത്തില്‍ നിന്നാണെത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ നിരവധി രാജ്യങ്ങളിലെ സഞ്ചാരികള്‍ കൊട്ടാരത്തിലെത്തിയിരുന്നു. ജീവനക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാനും കൊട്ടാരത്തിലെത്തുന്ന വിദേശികളുടെ വിവരങ്ങള്‍ ശേഖരിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നടപടികള്‍ക്കെതിരെ ചിലര്‍ വിമുഖത കാട്ടുകയാണെന്നും വിദേശികളോടൊപ്പമെത്തുന്ന ഗൈഡുകളും സഹകരിക്കുന്നില്ലെന്നും കൊട്ടാരത്തിലെ ജീവനക്കാര്‍ പറഞ്ഞു.

വിദേശികള്‍ കൊട്ടാരത്തിലെത്തുന്നത് തടയണമെന്നും, കൊട്ടാരവളപ്പില്‍ പരിശോധനകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കണമെന്നും നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാറാണ് തീരുമാനം എടുക്കുന്നതെന്ന് കൊട്ടാരം അധികൃതര്‍ നാട്ടുകാരെ അറിയിച്ചു.

പുരാവസ്തു വകുപ്പിന് നിരവധി മ്യൂസിയങ്ങളുണ്ടെന്നും പദ്മനാഭപുരം കൊട്ടാരം മാത്രം അടച്ചിടാന്‍ കഴിയില്ലെന്നും ഡയറക്ടര്‍ കെ ആര്‍ സോന അറിയിച്ചു. സര്‍ക്കാര്‍ ഉടന്‍ തന്നെ ഉചിതമായ തീരുമാനം എടുക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.

Keywords:  17 italian tourists visits Padmanabhapuram palace in Kerala, Thiruvananthapuram, News, Trending, Health, Health & Fitness, Natives, Allegation, Foreigners, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia