കൊറോണ വൈറസ് വ്യാപനം: തമിഴ്‌നാട്ടിൽ 17 ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 13.04.2020) കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിൽ 17 ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിച്ചു. കോയമ്പത്തൂർ, തിരുപ്പൂർ,ചെന്നൈ, തേനി, മധുര, ഈറോഡ് എന്നിവയടക്കമുള്ള ജില്ലകളാണ് തിരുപ്പൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളാണ് റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചത്.
കോയമ്പത്തൂർ, ചെന്നൈ എന്നി ജില്ലകളിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതര്‍ ഉള്ളത്. രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം വൈറസ് ബാധിതർ ഉള്ള സംസ്ഥാനവും തമിഴ്‌നാടാണ്. സാമൂഹിക വ്യാപനമെന്ന ആശങ്കയും ഇവിടെ ശക്തമാകുകയാണ്.രോഗവ്യാപന സാഹചര്യം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. നാള്‍ക്കുനാള്‍ കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യമാണ് നിലവിൽ.


കൊറോണ വൈറസ് വ്യാപനം: തമിഴ്‌നാട്ടിൽ 17 ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിച്ചു

അതേസമയം തമിഴ്‌നാട്ടിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ അടക്കം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയായാണുള്ളത്. ഇതോടെ മലയാളികൾ അടക്കമുള്ളവർ കടുത്ത ആശങ്കയിലാണ്. ചെന്നൈയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു മലയാളി ഉള്‍പ്പെടെ നാല് നഴ്സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ എണ്ണം പത്തായി.

Summary: 17 Districts in Tamilnadu declared Redzone
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia