മഹാരാഷ്ട്രയില്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 162 കേസുകള്‍; മരണസംഖ്യ 72 ;ലോക്ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കു മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 09.04.2020) ലോക് ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കു മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കൊവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. രോഗം ആദ്യം പടര്‍ന്ന ചൈനയില്‍ സ്ഥിതി ഏറെ മെച്ചപ്പെടുന്നതിന്റെ ചിത്രങ്ങളാണ് നാം ഇപ്പോള്‍ കാണുന്നതെന്നും അതുകൊണ്ടുതന്നെ കാത്തിരിപ്പിനു ഫലം ഉണ്ടാകാതിരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ ആദ്യത്തെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒരു മാസമായി. പരിശോധനാ സംവിധാനങ്ങള്‍ മെച്ചപ്പെട്ടതിനാലാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്താനാകുന്നത്. രോഗികളുടെ എണ്ണത്തിന്റെ ഗ്രാഫ് കുറഞ്ഞുവരുന്നത് തനിക്കു കാണണം. അതിന് എല്ലാവരുടെയും ശ്രമവും സഹകരണവും ഉണ്ടാകണം. പരമാവധി ആളുകള്‍ വീടുകളില്‍ തന്നെ കഴിയണം. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്‌രോഗം എന്നിവയടക്കമുള്ളവരും മുതിര്‍ന്ന പൗരന്‍മാരും ഇക്കാര്യം പ്രത്യേകം ഓര്‍ക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മഹാരാഷ്ട്രയില്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 162 കേസുകള്‍; മരണസംഖ്യ 72 ;ലോക്ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കു മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

ചികിത്സാ സംവിധാനങ്ങളുടെ പോരായ്മകള്‍ ലോകം മുഴുവനുമുണ്ട്. എല്ലാ രാജ്യങ്ങളും നേരിടുന്ന പ്രശ്‌നമാണത്. വെന്റിലേറ്ററുകള്‍, പിപിഇ കിറ്റുകള്‍, മാസ്‌കുകള്‍ എന്നിവയുടെ ലഭ്യതക്കുറവ് പ്രധാന വെല്ലുവിളിയാണ്. എങ്കിലും പരമാവധി ലഭ്യമാക്കാന്‍ നമുക്കു കഴിയുന്നുണ്ട്. മരുന്നിനു വേണ്ടി യുഎസ് ഇന്ത്യയോട് അഭ്യര്‍ഥിക്കുന്ന സ്ഥിതിയാണ്. എന്നാല്‍, ആരും ആശങ്കപ്പെടേണ്ടതില്ല. ഇതര സംസ്ഥാനക്കാരായ അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് മഹാരാഷ്ട്ര അഭയവും ഭക്ഷണവും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഒറ്റദിവസം 162 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 143 കേസുകളും മുംബൈയില്‍ നിന്നുമാണ്. മരണ സംഖ്യ 72ആയി. ഇതോടെ മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 1297ആയി.

അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് പടരുമ്പോള്‍, രോഗം സാമൂഹിക തലത്തിലേക്കു വ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കി. മുംബൈയിലെ വര്‍ളി കോളിവാഡ-പ്രഭാദേവി, ബൈക്കുള എന്നീ മേഖലകളില്‍ രോഗം പടരുകയാണ്. ധാരാവിയിലേക്കാള്‍ ആശങ്കാജനകമാണ് വര്‍ളി കോളിവാഡ-പ്രഭാദേവി മേഖലയിലെയും ബൈക്കുളയിലെയും സ്ഥിതി.

വര്‍ളിയില്‍ നൂറിലേറെപ്പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചരിക്കുന്നത്. ബൈക്കുളയില്‍ 80ലേറെപ്പേര്‍ക്കും. ഏതാനും ദിവസങ്ങളായി ശരാശരി പത്തോളം പേര്‍ക്ക് ഈ മേഖലയില്‍ പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗവ്യാപനമുണ്ടായ മേഖലകളെല്ലാം പൊലീസ് കെട്ടിയടച്ചിരിക്കുകയാണ്. വളരെ അത്യാവശ്യമുളളവരെ മാത്രമാണ് അകത്തേക്കോ പുറത്തേക്കോ കടത്തിവിടുന്നത്.

മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയുടെ മണ്ഡലമാണു വര്‍ളി. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും 5000 വീതം ആളുകളെ ഇവിടെ സ്‌ക്രീനിങ്ങിനു വിധേയമാക്കി. മുംബൈ, പുണെ, നാഗ്പുര്‍ തുടങ്ങി നഗരമേഖലകളിലാണ് കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.

പൂണെയില്‍ ബുധനാഴ്ച ആറു പേര്‍ കൂടി മരിച്ചതോടെ ജില്ലയില്‍ മരണസംഖ്യ 14 ആയി ഉയര്‍ന്നു. ഏതാനും ദിവസങ്ങളിലായി വലിയ തോതില്‍ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതില്‍ നിന്നു വ്യത്യസ്തമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയേറെ മരണങ്ങള്‍. മൂന്ന് മരണങ്ങള്‍ സസൂണ്‍ ആശുപത്രിയിലാണുണ്ടായത്. നായിഡു, നോബിള്‍ ആശുപത്രികളിലാണ് മറ്റു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Keywords:  162 new coronavirus cases in Maharashtra; state tally 1,297, Mumbai, News, Health & Fitness, Health, Patient, Chief Minister, Dead, Hospital, Treatment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia