തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ 16 പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു
Jun 25, 2016, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സേലം: (www.kvartha.com 25.06.2016) തമിഴ്‌നാട്ടില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ 16 പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു. സേലം ജില്ലയിലെ മേട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കാണ് കാഴ്ച ശക്തി നഷ്ടമായത്. നാല്‍പ്പത്തഞ്ചു വയസിനു മുകളില്‍ പ്രായമുള്ള രോഗികളാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായത്. ഇവരില്‍ പന്ത്രണ്ട് പേര്‍ സ്ത്രീകളാണ്.
കാഴ്ച നഷ്ടപ്പെട്ടവരെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ എല്ലാ വര്‍ഷവും ആറു ലക്ഷത്തോളം സൗജന്യ തിമിര ശസ്ത്രക്രിയകള്‍ നടക്കാറുണ്ട്. എന്നാല്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് കാഴ്ച നഷ്ടപ്പെടാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി പറഞ്ഞു.
രോഗികള്‍ക്കു നല്‍കിയ മരുന്നുകളുടെ സാമ്പിള്‍ പരിശോധനയ്ക്കായി ചെന്നൈയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരേയും ചോദ്യം ചെയ്തു വരുന്നു. ദേശീയ അന്ധത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാവര്‍ഷവും 25,000 സൗജന്യ ശസ്ത്രക്രിയയാണ് സേലത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നത്.
മേട്ടൂര്‍ ആശുപത്രിയില്‍ ജൂണ്‍ 14 മുതല്‍ 16 വരെ ഇരുപത്തിമൂന്നു പേരാണ് ശസ്ത്രക്രിയയ്ക്ക്
വിധേയരായത്. ജൂണ്‍ 14ന് ഏഴു പേരുടെയും, 15ന് എട്ടു പേരുടേയും, 16 ന് ബാക്കി എട്ടു പേരുടെയും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തി ആശുപത്രിയില്‍ നിന്നും നല്‍കിയ തുള്ളിമരുന്ന് കണ്ണിലൊഴിച്ചതോടെയാണ് 16 പേര്‍ക്ക് കാഴ്ചശക്തി നഷ്ടമായത്. ഇതില്‍ എട്ടു പേരുടെ കാഴ്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു എട്ടു പേര്‍ക്ക് ചെറിയ കാഴ്ചക്കുറവു മാത്രമേ സംഭവിച്ചിട്ടുള്ളു. കാഴ്ച നഷ്ടപ്പെട്ടവരെല്ലാം പാവപ്പെട്ട തെഴിലാളികളാണ്.
കാഴ്ച നഷ്ടപ്പെട്ടവരെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ എല്ലാ വര്‍ഷവും ആറു ലക്ഷത്തോളം സൗജന്യ തിമിര ശസ്ത്രക്രിയകള്‍ നടക്കാറുണ്ട്. എന്നാല്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് കാഴ്ച നഷ്ടപ്പെടാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി പറഞ്ഞു.
രോഗികള്‍ക്കു നല്‍കിയ മരുന്നുകളുടെ സാമ്പിള്‍ പരിശോധനയ്ക്കായി ചെന്നൈയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരേയും ചോദ്യം ചെയ്തു വരുന്നു. ദേശീയ അന്ധത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാവര്‍ഷവും 25,000 സൗജന്യ ശസ്ത്രക്രിയയാണ് സേലത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നത്.
മേട്ടൂര്‍ ആശുപത്രിയില്‍ ജൂണ്‍ 14 മുതല്‍ 16 വരെ ഇരുപത്തിമൂന്നു പേരാണ് ശസ്ത്രക്രിയയ്ക്ക്
Also Read:
കാസര്‍കോട്ടെ മുക്കുപണ്ട തട്ടിപ്പ് പുറത്തു കൊണ്ടുവരുന്ന ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ. സുരേന്ദ്രനെ സ്ഥലം മാറ്റി; പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം
Keywords: 16 patients lose vision after undergoing cataract surgery at govt hospital in Salem, Labour, Poor, Hospital, Treatment, Complaint, Doctor, Chennai, Health, House, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.