സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1549 പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.03.2021) സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1549 പേര്‍ക്ക്. കഴിഞ്ഞദിവസം 2216 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസര്‍കോട് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,337 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,30,50,880 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4590 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 133 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കണ്ണൂർ 189, എറണാകുളം 173, കോഴിക്കോട് 171, തിരുവനന്തപുരം 121, മലപ്പുറം 127, കാസര്‍കോട് 83, കൊല്ലം 91, പാലക്കാട് 43, തൃശ്ശൂർ 87, കോട്ടയം 80, പത്തനംതിട്ട 51, ഇടുക്കി 49, ആലപ്പുഴ 44, വയനാട് 28 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 4, കാസര്‍കോട് 3, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1897 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 98, കൊല്ലം 114, പത്തനംതിട്ട 136, ആലപ്പുഴ 99, കോട്ടയം 173, ഇടുക്കി 30, എറണാകുളം 508, തൃശൂര്‍ 201, പാലക്കാട് 51, മലപ്പുറം 204, കോഴിക്കോട് 41, വയനാട് 29, കണ്ണൂര്‍ 170, കാസര്‍കോട് 43 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 24,223 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,90,419 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,31,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,27,212 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3873 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 487 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1549 പേര്‍ക്ക്

Keywords:  1549 Corona Case Confirmed in Kerala Today, Thiruvananthapuram, News, Health, Health and Fitness, COVID-19, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia