അമ്പലവയലില്‍ ബേകറി കടയില്‍നിന്ന് ഭക്ഷണം കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം; വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി, സ്ഥാപനം ആരോഗ്യവകുപ്പ് പരിശോധന നടത്തി അടച്ചു പൂട്ടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


വയനാട്: (www.kvartha.com 07.11.2021) അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന ബേകറി കടയില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ട 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവരാണ് പരാതിയുമായി രംഗത്തെത്തിയത്. 
Aster mims 04/11/2022

ബേകറിയില്‍നിന്ന് അല്‍ഫാം കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ബുധനാഴ്ച ബേകറിയില്‍നിന്ന് അല്‍ഫാം കഴിച്ച റെസ്റ്റ് ഹൗസ് സ്വദേശികളായ ചേലക്കാട് വീട്ടില്‍ ഉഷ(43), മക്കളായ വത്സരാജ്(21), മരുമകള്‍ ഷഹന ഷെറിന്‍ എന്നിവര്‍ ഇപ്പോഴും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അമ്പലവയലില്‍ ബേകറി കടയില്‍നിന്ന് ഭക്ഷണം കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം; വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി, സ്ഥാപനം ആരോഗ്യവകുപ്പ് പരിശോധന നടത്തി അടച്ചു പൂട്ടി


ആരോഗ്യവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി ബേകറി താത്ക്കാലികമായി അടച്ചു പൂട്ടി. ഫുഡ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ബേകറിയിലെത്തി പരിശോധന നടത്തി. എന്താണ് സംഭവിച്ചതെന്ന് സാമ്പിള്‍ പരിശോധന റിപോര്‍ട് വന്നതിന് ശേഷമേ മനസിലാകുകയുള്ളൂവെന്ന് ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Keywords:  News, Kerala, State, Wayanad, Food, Complaint, Health, Hospital, 15 People affected food poison from Ambalavayal bakery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia